കാസർകോട്: (my.kasargodvartha.com 25.10.2021) ജില്ലയിലെ വിവിധ സ്‌കൂളുകളിലെ അധ്യാപക ഒഴിവുകള്‍. മുളിയാര്‍ മാപ്പിള ഗവ. യു പി സ്‌കൂളില്‍ എല്‍ പി എസ് ടി, യു പി എസ് ടി, ജൂനിയര്‍ ലാംഗ്വേജ് ടീചെര്‍ അറബിക് (എല്‍ പി, യു പി), ജൂനിയര്‍ ലാംഗ്വേജ് ടീചെര്‍ ഹിന്ദി എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ സെർടിഫികെറ്റുകളുമായി ഹാജരാകണം. ഫോണ്‍: 9400470391.
പാറക്കളായി ഗവ. യു പി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷം ഒഴിവുള്ള അധ്യാപക തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. അസ്സല്‍ സെർടിഫികറ്റുകള്‍ സഹിതം ഹാജരാവുക. യുപിഎസ്എ മലയാളം (യോഗ്യത: കണക്ക്/സയന്‍സ് വിഷയങ്ങളില്‍ ബിഎഡ്), പാര്‍ട് ടൈം സംസ്‌കൃതം ടീചെര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവാണുള്ളത്.
ചെമ്മനാട് ഗവ.ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച് എസ് എ മാത്‌സ്, അറബിക്, നാചുറല്‍ സയന്‍സ്, യു പി എസ് എ മലയാളം തസ്തികകളില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 28 ന് രാവിലെ 11 ന് സ്‌കൂളില്‍. ഫോണ്‍: 04994 239251
ഹിദായത്ത് നഗര്‍ ഗവ. യു പി സ്‌കൂളില്‍ എല്‍ പി എസ് ടി മലയാളം (രണ്ട്), യു പി എസ് ടി മലയാളം (ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് സ്‌കൂളില്‍. ഫോണ്‍: 04994220290.
മൊഗ്രാല്‍ ഗവ.വൊകേഷനല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ വി എച് എസ് സി വിഭാഗത്തില്‍ കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് , എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് എന്നീ വിഷയങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി എഡ്/ സെറ്റ് യോഗ്യതയുമുളളവര്‍ക്ക് പങ്കെടുക്കാം.
ഇതേ സ്‌കൂളില്‍ വി എച് എസ് സി വിഭാഗത്തില്‍ വൊകേഷണല്‍ ടീചെര്‍, വൊകേഷണല്‍ ഇന്‍സ്ട്രക്ടര്‍ എന്നീ ഒഴിവുകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. ബിടെക് ഇലക്ട്രോണിക്/ ഇലക്ട്രികല്‍ എന്‍ജിനിയറിംഗ് ബിരുദമുളളവര്‍ക്ക് വൊകേഷണല്‍ ടീചെര്‍ തസ്തികയിലേക്കും, ഇലക്ട്രികലില്‍ ഡിപ്ലോമയുളളവര്‍ക്ക് വൊകേഷണല്‍ ഇന്‍സ്ട്രക്ടറിലേക്കും അപേക്ഷിക്കാം.
ചെറുവത്തൂര്‍ ജി എഫ് വി എച് എസ് എസില്‍ എച് എസ് ടി ഹിന്ദി (ഒരു ഒഴിവ്), എല്‍ പി എസ് എ (രണ്ട് ഒഴിവ്), യു പി എസ് എ (ഒരു ഒഴിവ്), എല്‍ പി അറബിക് (ഒരു ഒഴിവ് ) എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ 11 ന് സ്‌കൂളില്‍. ഫോണ്‍: 04672261470
ഹേരൂര്‍ മീപ്പിരി ജി വി എച് എസ് എസില്‍ എച് എസ് എ ഫിസികല്‍ സയന്‍സ് (ഒരു ഒഴിവ്), എച് എസ് എ ഹിന്ദി (ഒരു ഒഴിവ്), യു പി എസ് ടി (മൂന്ന് ഒഴിവ്), എല്‍ പി ജൂനിയര്‍ അറബിക് (ഒന്ന്) തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 26ന് രാവിലെ 11 ന് സ്‌കൂളില്‍. ഫോണ്‍: 04998262030
ഇരിയണ്ണി ജി വി എച് എസ് എസില്‍ യുപിഎസ്എ (മലയാളം) തസ്തികയില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 28 ന് രാവിലെ 11 ന് സ്‌കൂളില്‍. ഫോണ്‍: 04994251810
അംഗഡിമൊഗര്‍ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ എച് എസ് എ ഇൻഗ്ലീഷ്, എച് എസ് എ അറബിക്, എസ്.എസ്.എ ഫിസികല്‍ സയന്‍സ് (കന്നഡ) എന്നിവയില്‍ ഒന്നു വീതവും യു.പി.എസ്.എ (മലയാളം) ഏഴും, എല്‍.പി.എസ്.എ (മലയാളം) ഒന്നും വീതം ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 11 ന് സ്‌കുളില്‍. ഫോണ്‍: 9961964522, 9447150276.
വാവടുക്കം ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി (മലയാളം) തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 28 ന് രാവിലെ 11 ന് സ്‌കൂളില്‍.
കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ, പാര്‍ട് ടൈം സംസ്‌കൃതം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9447394587
കുഞ്ചത്തൂര്‍ ജി വി എച് എസ് എസില്‍ ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. യു.പി.എസ്.ടി കന്നഡ (ഒന്ന്), ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (ഒന്ന്), ജൂനിയര്‍ ലാംഗ്വേജ് അറബിക് പാര്‍ട്ട്ടൈം (ഒന്ന്), എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് മലയാളം (ഒന്ന്), എച് എസ്.ടി ഫിസികല്‍ സയന്‍സ് കന്നഡ (ഒന്ന്), എച്ച്.എസ്.ടി ഹിന്ദി (ഒന്ന്) എച്ച്.എസ്.ടി. കന്നഡ (ഒന്ന്) തസ്തികകളിലാണ് ഒഴിവുകള്‍. അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ 10 ന് സ്‌കൂളില്‍. ഫോണ്‍: 04998278985, 8547225620.
കാറഡുക്ക ജി വി എച് എസ് എസില്‍ വി എച് എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ജൂനിയര്‍ തസ്തികയില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങളിലും വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ വെജിറ്റബിള്‍ ഗ്രോവര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ മൈക്രോ ഇറിഗേഷന്‍ ടെക്‌നിഷ്യന്‍ എന്നീ വിഷയങ്ങളിലും ഓരോ ഒഴിവുകള്‍ വീതമുണ്ട്. വൊക്കേഷനല്‍ ഇന്‍സ്ട്രക്ടറുടെ യോഗ്യത വിഎച്ച്എസ്ഇ അഗ്രികള്‍ച്ചറും ബോട്ടണിയും അല്ലെങ്കില്‍ ബിഎസ്സി അഗ്രികള്‍ചറുമാണ്. അഭിമുഖം ഒക്ടോബര്‍ 30ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും.
Keywords: Kerala, News, Kasaragod, Teacher, School, Vaccancy, Teacher vacancies in various schools in Kasaragod.
< !- START disable copy paste -->