Join Whatsapp Group. Join now!

കാസർകോട് നഗരസഭയിൽ ‘ടീചെറും കുട്ട്യോളും’ പദ്ധതിക്ക് തുടക്കമായി

Teacher and student project started at Kasaragod Municipality#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 27.10.2021) ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മസേന വഴി വിദ്യാര്‍ഥികള്‍ക്കായി കാസർകോട് നഗരസഭയുമായി ചേർന്ന് ആരംഭിക്കുന്ന ‘ടീചെറും കുട്ട്യോളും’ പദ്ധതിക്ക് തുടക്കമായി. വിദ്യാർഥികളിൽ മാലിന്യ സംസ്‌കരണത്തിൽ അവബോധം ഉണ്ടാക്കിയെടുക്കുന്നതാണ്‌ പദ്ധതി. അശോക് നഗറിൽ നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്‌തു.

   
Kasaragod, Kerala, News, Teacher and student project started at Kasaragod Municipality.



ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം പി സുബ്രഹ്മണ്യൻ, പി വി ദേവരാജൻ, കൗൺസിലർമാരായ കെ ജി പവിത്ര, വറപ്രസാദ് കോട്ടക്കണി, മുശ്താഖ്‌ ചേരങ്കൈ, നഗരസഭ ഹെൽത് സൂപെർവൈസർ എ പി രഞ്ജിത്, ജെ എച് ഐ കെ രൂപേഷ്, സി ഡി എസ് മെമ്പർ സെക്രടറി ടി സുധീർ സംബഡിച്ചു. നഗരസഭ സെക്രടറി എസ് ബിജു സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, News, Teacher and student project started at Kasaragod Municipality.


< !- START disable copy paste -->

Post a Comment