Join Whatsapp Group. Join now!

എസ് ടി യു നേതൃശിൽപശാല സംഘടിപ്പിച്ചു; ജീവിതം വഴിമുട്ടിച്ചവരെ താഴെയിറക്കാനുള്ള സമരങ്ങൾ അനിവാര്യമായെന്ന് അഡ്വ. റഹ് മതുല്ല

STU Organized Leadership Workshop#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 26.10.2021) അനിയന്ത്രിതമായ കോർപറേറ്റ് വൽകരണവും, പൊതു സ്വത്ത് വിൽപനയും, പെട്രോൾ ഡീസൽ പാചക വാതക വില വർധനവും, ന്യൂനപക്ഷ പിന്നോക്ക ജനദ്രോഹ നടപടികളും കാരണം സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചവരെ താഴെയിറക്കാനുള്ള സമരങ്ങൾ അനിവാര്യമായെന്ന് എസ് ടി യു ദേശീയ പ്രസിഡണ്ട് അഡ്വ. റഹ് മതുല്ല.

STU Organized Leadership Workshop

ജില്ലാ കമിറ്റി സംഘടിപ്പിച്ച നേതൃശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണം ലോകത്തെ പട്ടിണി രാജ്യങ്ങളിൽ ഇൻഡ്യയെ മുൻനിരയിൽ എത്തിച്ചിരിക്കുന്നു. കർഷകരും തൊഴിലാളികളും യുവാക്കളും നിലനിൽപിനായിട്ടുള്ള പോരാട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ജന വിരുദ്ധ സർകാരുകൾക്കെതിരായ തുടർസമരങ്ങൾക്ക് ഒറ്റക്കും കൂട്ടായും എസ് ടി യു മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹ്‌മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അശ്‌റഫ്, സെക്രടറി ശരീഫ് കൊടവഞ്ചി, അശ്‌റഫ് എടനീർ, ശംസുദ്ദീൻ ആയിറ്റി, മുത്വലിബ് പാറക്കെട്ട്, മുംതാസ് സമീറ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, എം എ മകാർ മാസ്റ്റർ, കുഞ്ഞ ഹ്‌മദ്‌ കല്ലൂരാവി, മാഹിൻ മുണ്ടക്കൈ, ഉമർ അപോളൊ, പി ഐ എ ലത്വീഫ്, ടി പി മുഹമ്മദ് അനീസ്, എ ജി അമീർ ഹാജി, എൽ കെ ഇബ്രാഹിം, മൊയ്തീൻ കൊല്ലമ്പാടി, ബീഫാത്വിമ ഇബ്രാഹിം, പി പി നസീമ ടീചെർ, യൂനുസ് വടകര മുക്ക്, കരീം കുശാൽ നഗർ, ഖാദർ ബദ്‌രിയ, ഇ എ ജലീൽ, നാസർ ചായിൻ്റടി, ശുകൂർ ചെർക്കളം പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, STU, Program, STU Organized Leadership Workshop.
< !- START disable copy paste -->

Post a Comment