കാറ്റടിച്ചാൽ ഓടുകൾ ഇളകി ദേഹത്ത് വീഴുന്നത് പതിവായതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ രാത്രികൾ കുടുംബത്തിന് സമ്മാനിക്കുന്നത് ഭയാനകമായ നിമിഷങ്ങളാണ്. ഒപ്പം ഇഴജന്തുക്കളെയും പേടിക്കേണ്ട അവസ്ഥയാണ്. ഉള്ളുപിടയ്ക്കുന്ന ദയനീയ കാഴ്ചകളാണ് വീടിനകത്ത് കാണാനാവുക.
സ്വന്തമായുള്ള അഞ്ച് സെൻ്റ് സ്ഥലത്ത് ഒരു വീടിനായി മൂന്ന് തവണ കുടുംബം പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അവസാന തവണ ലൈഫ് ഭവനപദ്ധതിയുടെ ലിസ്റ്റിൽ ഉൾപെട്ടെങ്കിലും നറുക്കെടുപ്പിലൂടെ പുറത്താകുകയായിരുന്നു. സ്വന്തമായൊരു കെട്ടുറപ്പുള്ള വീടിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. അകൗണ്ട് നമ്പർ വിവരങ്ങൾ താഴെ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 8129366124
അകൗണ്ട് നമ്പർ: 40413100004784
പേര്: റുബീന മൊയ്തീൻകുഞ്ഞി
ഐ എഫ് എസ് സി കോഡ്: KLGB0040517
ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക്, കുമ്പള ബ്രാഞ്ച്
Keywords: Kerala, Kasaragod, News, Share, House, Poor family seeks financial assistance to build house