Join Whatsapp Group. Join now!

'കോട്ടഞ്ചേരി മലനിരകൾ ഖനനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം'; പരിസ്ഥിതി സമിതി കലക്ട്രേറ്റിന് മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു

Organized protest in front of Collectorate to protect Kottanchery hills #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 12.10.2021) കോട്ടഞ്ചേരി മലനിരകൾ ഖനനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു. പ്രൊഫ. വി ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു.

 
Organized protest in front of Collectorate to protect Kottanchery hills



കോട്ടഞ്ചേരി മല ജൈവവൈവിധ്യങ്ങളുടെ കലവറയാണെന്നും പരിസ്ഥിതി ദുർബല മേഖലയാണെന്നുമുള്ളതു കൊണ്ടു തന്നെ പ്രദേശത്ത് ഖനനം നടത്താൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ മലയോര വിനോദ സഞ്ചാര കേന്ദ്രവും പരിസ്ഥിതി പ്രവർത്തകരുടെ പാഠശാലയുമായ കോട്ടഞ്ചേരി മലയെ സംരക്ഷിക്കാൻ സർകാരിന് ബാധ്യതയുണ്ടെന്നും ഗോപിനാഥ് കുട്ടിച്ചേർത്തു.

അഡ്വ. ടി വി രാജേന്ദ്രൻ, അഡ്വ. വിജയൻ കോടോത്ത്, വി കെ വിനയൻ, മോഹനൻ മാങ്ങാട്, പ്രേമചന്ദ്രൻ ചോമ്പാല, രാമകൃഷ്ണൻ വാണിയമ്പാറ, ഇ നമ്പാൻ, പി കൃഷ്ണൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ സംസാരിച്ചു.

Keywords: Kerala, Kasaragod, News, Organized protest in front of Collectorate to protect Kottanchery hills

Post a Comment