നീലേശ്വരം: (my.kasargodvartha.com 21.10.2021) കാഞ്ഞങ്ങാട് അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് സാന്ത്വനവുമായി നീലേശ്വരം ജനമൈത്രി പൊലിസ് - ട്രോമകെയർ വോളന്റീയർമാർ. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ ഒരു പാട് പേരെ അമ്പലത്തറ സ്നേഹാലയത്തിൽ നീലേശ്വരം ജനമൈത്രി പൊലീസ് എത്തിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അന്തേവാസികൾക്ക് വസ്ത്രങ്ങൾ കുറവാണെന്ന് അധികൃതർ അറിയിച്ച പ്രകാരം നീലേശ്വരം ജനമൈത്രീ ട്രോമകെയർ വോളന്റീയർമാർ ശേഖരിച്ച വസ്ത്രങ്ങളാണ് സ്നേഹാലയത്തിൽ എത്തിച്ചത് .
അശരണരായവർക്ക് തുണയേകാൻ സാധിച്ചത് അഭിനന്ദനാർഹമായ പ്രവർത്തനമാണെന്ന് നീലേശ്വരം ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ പ്രദീപൻ പിലിക്കോട് പറഞ്ഞു. ബീറ്റ് ഓഫീസർ ഷൈലജ എം, ട്രോമാകെയർ വോളന്റീയർ ഷാജി തുടങ്ങിയവർ സംബന്ധിച്ചു.
Keywords:
Kasaragod, Kerala, News, Neeleswaram Janamaithri Police - Traumacare Volunteers handed over dresses to inmates of Ambalathara Snehalayam.
< !- START disable copy paste -->