ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സിപിഎം ഏരിയ സെക്രടറി ഹനീഫ പാണലം, മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി മൂസ ബി ചെർക്കള, ഡിസിസി ജനറൽ സെക്രടറി കരുൺ താപ്പ, എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, പി ഡി പി ജില്ലാ സെക്രടറി ശാഫി സുഹ് രി പടുപ്പ്, തീയ്യ മഹാ സഭാ സംസ്ഥാന പ്രസിഡന്റ് ഗണേശൻ അരമങ്ങാനം, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് കൈപ്പുറത്ത് കൃഷ്ണൻ നമ്പ്യാർ, ജനതാദൾ(എസ്) നേതാവ് സുരേഷ് പുതിയേടത്ത്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രടറി രതീഷ് പുതിയ പുരയിൽ, ജില്ലാ സെൽ മെമ്പർ കെ ബി മുഹമ്മദ് കുഞ്ഞി, പൂരക്കളി കലാ അകാഡെമി സംസ്ഥാന വൈസ് പ്രസിഡന്റ് ദാമോദര പണിക്കർ, വ്യാപാരി നേതാവ് നാഗേഷ് ഷെട്ടി, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി, പി സി വിശ്വംഭര പണിക്കർ, കോൺഗ്രസ് (എം) ജില്ലാ ട്രഷറർ മൈക്കിൾ പൂവത്താനി, എസ് ഡി പി ഐ വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഹസീന സലാം, മനുഷ്യാവകാശ പ്രവർത്തക ജസ്സി മഞ്ചേശ്വരം, കിസാൻ രക്ഷാ സേന ശുകൂർ കണാജെ, വുമൺ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ശാഹിദ ഇല്യാസ്, വുമൺ ഇൻഡ്യ മൂവ്മെന്റ് ശാനിദ ഹാരിസ്, ബ്ലോക് പഞ്ചായത്ത് മെമ്പർ ജമീല അഹ്‌മദ്, വർകിങ് ചെയർമാൻ നാസർ ചെർക്കളം തുടങ്ങിയവർ സംസാരിച്ചു.
ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം സ്വാഗതവും ജില്ലാ കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.
എയിംസ്: ജില്ലാതല ബഹുജന റാലി; മഞ്ചേശ്വരം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു
കുമ്പള: എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ 2021 നവംബർ 17 ന് നടത്തുന്ന ജില്ലാതല ബഹുജന റാലിയുടെ ഒരുക്കങ്ങൾക്കായി മഞ്ചേശ്വരം മണ്ഡലംതല സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികൾ: ശുകൂർ കണാജെ (ചെയർമാൻ), ടി കെ ജഅഫർ മൊഗ്രാൽ (ജനറൽ കൺവീനർ), മഹ്‌മൂദ് കൈക്കമ്പ (ട്രഷറർ), ലത്വീഫ് കുമ്പള, സാഹിദ ഇല്യാസ്, രാമകൃഷ്ണൻ, മുബാറക് കടമ്പാർ, ഹമീദ് കാവിൽ, ദയക്കര മട, എസ് എം ബശീർ (വൈസ് ചെയർമാൻമാർ), സലീൽ മാസ്റ്റർ, ഇഖ്ബാൽ അബ്കോ, റഫീഖ് മാസ്റ്റർ, മജീദ് പച്ചമ്പളം, കെ എഫ് ഇഖ്ബാൽ, അബ്ദുല്ല ബിൻ അറബി, മഞ്ചുനാദൻ ഷെട്ടി (കൺവീനർമാർ), എം എ മൂസ (മീഡിയ കൺവീനർ).
എ കെ എം അശ്‌റഫ് എം എൽ എ (മുഖ്യ രക്ഷാധികാരി), ഗോൾഡൻ റഹ്മാൻ, ജമീല ദണ്ഡഗോളി, യു പി താഹിറ, രിസാന, ജീൻ ലവീന മൊൻ്റെറോ, അശ്‌റഫ് കർള, ഹമീദ് ഹൊസംങ്കടി, ഗീത (രക്ഷാധികാരികൾ).
യോഗം ആനന്ദൻ പെരുമ്പള ഉദ്‌ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ ജില്ലാ വൈസ് ചെയർപേഴ്സൻ ജമീല അഹ്‌മദ് അധ്യക്ഷത വഹിച്ചു. വർകിങ് ചെയർമാൻ നാസർ ചെർക്കള സ്വാഗതവും അബ്ദുൾ ഖയ്യൂം കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Kasaragod Need AIIMS, Need AIIMS in Kasargod; held organizing committee convention.