Join Whatsapp Group. Join now!

ബോവിക്കാനം - ഇരിയണ്ണി- കുറ്റിക്കോൽ റോഡ് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് പ്രതിഷേധ ധർണ നടത്തി

Muslim league held dharna for Bovikanam-Iriyanni-Kuttikol road work to be completed soon#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 30.10.2021) ബോവിക്കാനം - ഇരിയണ്ണി - കുറ്റിക്കോൽ റോഡ് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് മുളിയാർ പഞ്ചായത്ത് കമിറ്റി ബോവിക്കാനം ടൗണിൽ പ്രതിഷേധ ധർണ നടത്തി. സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഉടമകളുമായി രമ്യതയിൽ എത്താതെ ഗൂഢതാൽപര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

    
Kasaragod, Kerala, News, Muliyar, Muslim League, Road, Muslim league held dharna for Bovikanam-Iriyanni-Kuttikol road work to be complete soon.



മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എസ് എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി, ബി എം അബൂബകർ, ബി എം അശ്‌റഫ്, ശരീഫ് കൊടവഞ്ചി, ബാത്വിശ പൊവ്വൽ, മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, എം എ ഖാദർ, എ ജനാർധനൻ, അനീസ മല്ലത്ത്, അബ്ബാസ് കൊൾച്ചപ്പ്, രമേശ് മുതലപ്പാറ, ഖാദർ ആലൂർ, അബ്ദുൽ ഖാദർ കുന്നിൽ, ഹംസ ചോയിസ്, മുഹമ്മദലി മാസ്തികുണ്ട്, സി സുലൈമാൻ, ഹാരിസ് ബോവിക്കാനം, എ ബി കലാം, എ പി ഹസൈനാർ, കെ മുഹമ്മദ് കുഞ്ഞി, അബൂബകർ ചാപ്പ, ശഫീഖ് മൈക്കുഴി, അബ്ദുല്ല ഹാജി, ശരീഫ് പന്നടുക്കം, മുക്രി അബ്ദുൽ ഖാദർ, അബ്ദുല്ല കുഞ്ഞി ബാങ്കോക്ക്, റാശിദ് മൂലടുക്കം, അശ്ഫാദ് ബോവിക്കാനം, റംശീദ് ബാലനടുക്കം, അനസ് ബെള്ളിപ്പാടി സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Muliyar, Muslim League, Road, Muslim league held dharna for Bovikanam-Iriyanni-Kuttikol road work to be complete soon.


< !- START disable copy paste -->

Post a Comment