Keywords: News, Kerala, Kasaragod, Mogral, Football, Tournament, Football Tournament, FASC, Mogral Friends Football Tournament; FASC Kasaragod winners.
< !- START disable copy paste -->
You are here
മൊഗ്രാൽ ഫ്രൻഡ്സ് ഫുട്ബോൾ ടൂർണമെന്റ്; ഫാസ്ക് കാസർകോട് ജേതാക്കൾ.
- Thursday, October 28, 2021
- Posted by Web Desk Hub
- 0 Comments
മൊഗ്രാൽ: (my.kasargodvartha.com 28.10.2021) മൊഗ്രാൽ ഫ്രൻഡ്സ് സംഘടിപ്പിച്ച സ്‌ഫൈസി കഫെ ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഫാസ്ക് കാസർകോട് ജേതാക്കളായി. ഫൈനലിൽ മൊഗ്രാൽ ഫ്രൻഡ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഫാസ്ക് കാസർകോട് പരാജയപ്പെടുത്തി. മശ്‌ഹൂദ് ആണ് ഏക ഗോൾ നേടിയത്. മൊഗ്രാൽ സ്‌കൂൾ ഗ്രൗൻഡിലായിരുന്നു എട്ട് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റ് അരങ്ങേറിയത്. ടൂർണമെൻറ്ലെ മികച്ച താരമായി അമ്റു മാടത്തടുക്കയെ തെരഞ്ഞെടുത്തു.
കുമ്പള സിഐ പ്രമോദ്, എ എസ്ഐ രാജീവ്, റിയാസ് മൊഗ്രാൽ, നവാസ് ഈമാൻ, സൈഫുദ്ദീൻ ബാർകോഡ്, റഫീഖ് അഡ്മിൻ, ആസിഫ് ഇഖ്ബാൽ, രിഫാഇ മൊഗ്രാൽ, സുഹൈൽ ക്ലൈമാക്സ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. വിജയികൾക്കുള്ള ട്രോഫി സ്പിക് അബ്ദുല്ലക്കുഞ്ഞി, ടി എം ശുഐബ്, എ എം സിദ്ദീഖ് റഹ്‌മാൻ എന്നിവർ ചേർന്ന് സമ്മാനിച്ചു. എച് എ ഖാലിദ്, എം എൽ അബ്ബാസ്, ഉവൈസ് റൈസിംഗ് സ്റ്റാർ എന്നിവർ കളി നിയന്ത്രിച്ചു.
Web Desk Hub
NEWS PUBLISHER
No comments: