Join Whatsapp Group. Join now!

തുളു അകാഡെമി ആസ്ഥാനത്തെ മീറ്റിംഗ് ഹാൾ ഇനി 'രാമണ്ണറൈ ചാവടി'

Meeting hall at Tulu Academy headquarters will be named former MP M Ramannarai#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (my.kasargodvartha.com 09.10.2021) കേരള തുളു അകാഡെമി ആസ്ഥാനത്തെ മീറ്റിംഗ് ഹാളിന് മുന്‍ എം പിയും മുതിര്‍ന്ന സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന എം രാമണ്ണറൈയുടെ പേരിടാന്‍ തുളുഭവനില്‍ ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചതായി അധ്യക്ഷൻ ഉമേഷ് എം സാലിയാന്‍ അറിയിച്ചു.

   
Kasaragod, Kerala, News, Meeting hall at Tulu Academy headquarters will be named former MP M Ramannarai.

Kasaragod, Kerala, News, Meeting hall at Tulu Academy headquarters will be named former MP M Ramannarai.



തുളുനാടിനുവേണ്ടിയും, തുളുവര്‍ക്കുവേണ്ടിയും ജീവിതം മുഴുവന്‍ പോരാടിയ വ്യക്തിത്വമായിരുന്നു ജനനേതാവ് കൂടിയായിരുന്ന രാമണ്ണറൈ. തുളു അകാഡെമി രൂപീകരണപ്രവര്‍ത്തനങ്ങളിലും, പ്രഥമ കമിറ്റിയിലും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണീയമായ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഹാളിന് 'രാമണ്ണറൈ ചാവടി' എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്.

യോഗത്തില്‍ ചെയര്‍മാന്‍ ഉമേഷ് എം സാലിയാന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ എസ് നാരായണ ഭട്ട്, ബാലകൃഷ്ണ ഷെട്ടിഗാര്‍, കവി രാധാകൃഷ്ണ ഉളിയത്തടുക്ക, രാമകൃഷ്ണ കടമ്പാര്‍, വിശ്വനാഥ് കുദൂര്‍, രവീന്ദ്രറൈ മല്ലാവര, ഭാരതി ബാബു, രാജീവി, സജിത റൈ സംസാരിച്ചു.


Keywords: Kasaragod, Kerala, News, Meeting hall at Tulu Academy headquarters will be named former MP M Ramannarai.

< !- START disable copy paste -->

Post a Comment