● ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. ● റോഡ് പൂർണ്ണമായി ഇന്റർലോക്ക് പാകിയാണ് ഗതാഗതയോഗ്യമാക്കിയത്. ● വാർഡ് മെമ്പറും വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ● യൂനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ചടങ്ങിൽ പങ്കെടുത്തു.
മൊഗ്രാൽ: (MyKasargodVartha) കുമ്പള ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് പാകി നവീകരിച്ച മൊഗ്രാൽ യൂനാനി ഡിസ്പെൻസറി ഓപ്പോസിറ്റ് റോഡ് പ്രദേശവാസികൾക്കായി തുറന്നുകൊടുത്തു.
റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ നിർവഹിച്ചു.
ചടങ്ങിൽ യൂനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ ഷക്കീർ അലി, അബ്ദുള്ള-മൊയ്‌ദീൻ, ഹമീദ് പെർവാഡ്, അബ്ദുൽ റഹ്മാൻ, സെഡ് എ മൊഗ്രാൽ, ജംഷീദ് മൊഗ്രാൽ, മുഹമ്മദ് അബ്ക്കോ, ബദറുദ്ധീൻ ദിനാർ, ഹമീദ് സലാമിയ, ഷമീർ കെ കെ, കെ എം അബ്ബാസ് കൊക്കോ, മസൂദ് കാടിയംകുളം, ഖാലിദ് കൊക്കോ തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയും ചെയ്യുക.
Article Summary: The newly renovated road opposite the Mogral Unani Dispensary, covered with interlocks under the Kumbla Grama Panchayat's 2024-25 annual plan, has been opened for public use by Vice President Nazar Mogral.
Keywords: Kumbla Grama Panchayat news, Mogral road news, Kasargod Development news, Kerala infrastructure news, Unani Dispensary Mogral news, road renovation news, local body development news, KasargodVartha news
