Join Whatsapp Group. Join now!

സ്കൂളുകളിലേക്ക് കാഞ്ഞങ്ങാട് നഗരസഭയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു

Kanhangad Municipality started distribution of Covid defense equipment to schools#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 28.10.2021) സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ സ്കൂളുകളിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു. വിദ്യാർഥികളുടെ സുരക്ഷാ കണക്കിലെടുത്തുകൊണ്ട് കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ മാസ്ക്, തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ തുടങ്ങിയവയാണ് ഓരോ സ്കൂളുകളിലേക്കും നൽകുന്നത്.
 
Kanhangad Municipality started distribution of Covid defense equipment to schools

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്. സ്കൂളുകളും പരിസരവും നേരത്തെ തന്നെ ശുചീകരിച്ചു തുടങ്ങിയിരുന്നു.

ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ചെയർപേഴ്സൺ കെ വി സുജാത നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ വി മായാകുമാരി അധ്യക്ഷത വഹിച്ചു. ടി മൊയ്തു മാസ്റ്റർ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ഓഫീസർ വി വി ഭാസ്കരൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി അഹ്‌മദ്‌ അലി, കെ അനീശൻ, കൗൺസിലർമാരായ പി വി മോഹനൻ, എൻ അശോക് കുമാർ, നിർവഹണ ഉദ്യോഗസ്ഥൻ ജോയി മാസ്റ്റർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Kahnangad, Education, Students, Schools, COVID, Corona, Kanhangad Municipality started distribution of Covid defense equipment to schools.
< !- START disable copy paste -->

Post a Comment