Join Whatsapp Group. Join now!

മേഖലയിൽ തൊഴിൽ സംരംഭം തുറക്കണമെന്ന് സിപിഎം നീർച്ചാൽ ലോകൽ സമ്മേളനം; ബി എം സുബൈർ സെക്രടറി

CPM Neerchal local conference concluded#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീർച്ചാൽ: (my.kasargodvartha.com 22.10.2021) നീർച്ചാൽ മേഖലയിൽ സർകാർ തലത്തിലുള്ള തൊഴിൽ സംരംഭം തുറക്കണമെന്ന് സിപിഎം നീർച്ചാൽ ലോകൽ സമ്മേളനം ആവശ്യപെട്ടു. പ്രദേശത്ത് കൂടുതലും ദിവസകൂലിക്ക് ജോലി ചെയ്ത് ജീവിക്കുന്നവരാണ്. ചെങ്കല്ല് ക്വാറികൾ മാത്രമാണ് നിലവിലെ തൊഴിലിടം. കർശന നിയമം ഉള്ളതിനാൽ ക്വാറി പ്രവർത്തനങ്ങൾ കുറഞ്ഞ് വരികയാണ്. പുതിയ തൊഴിൽ സ്ഥാപനം തുടങ്ങാനാവശ്യമായ സർകാർ സ്ഥലം ബേള വിലേജിൽ ലഭ്യമാണെന്നും സമ്മേളനം വ്യക്തമാക്കി.
  
CPM Neerchal local conference concluded

ജില്ലാ കമിറ്റി അംഗം സി ജെ സജിത് ഉദ്ഘാടനം ചെയ്തു. എം മദന അധ്യക്ഷത വഹിച്ചു. പി രഘുദേവൻ മാസ്റ്റർ സംഘടന റിപോർടും ബി ശോഭ പ്രവർത്തന റിപോർടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണ റൈ സ്വാഗതം പറഞ്ഞു.

ബി എം സുബൈർ, ടി ഉദയൻ പണിക്കർ, ശങ്കർ റൈ മാസ്റ്റർ, ഇബ്രാഹിം പുത്തിഗെ, കെ ജഗന്നാഥ ഷെട്ടി സംസാരിച്ചു. ബി എം സുബൈർ സെക്രടറിയായി ഒമ്പത് അംഗ ലോകൽ കമിറ്റിയെ തെരഞ്ഞടുത്തു.


Keywords: Kasaragod, Kerala, News, Neerchal, Cpm, Politics, CPM Neerchal local conference concluded.


< !- START disable copy paste -->

Post a Comment