ഇത്തവണ 19,653 പേരാണ് ഏക ജാലകം വഴി അപേക്ഷിച്ചത്. ഇതിൽ ആദ്യ അലോട്മെന്റിൽ ജനറൽ ഉൾപെടെ 9699 സീറ്റിലേക്കാണ് പ്രവേശനം നൽകിയത്. ആദ്യ അലോട്മെന്റിൽ തന്നെ ഇടം നേടിയ സമ്പൂർണ എ പ്ലസ് ജേതാക്കൾക്ക് പോലും ഇഷ്ട ഓപ്‌ഷനോ ഇഷ്ടപെട്ട സ്കൂളോ കിട്ടിയില്ല എന്നതും നിരാശാജനകമാണ്.
അലോട്മെന്റിന് ശേഷം ബാക്കി വരുന്ന സീറ്റുകൾ ദൂര പ്രദേശത്തുള്ള സ്കൂളുകളിലാണ്. കൃത്യമായ യാത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അപേക്ഷകരായ വിദ്യാർഥികളുടെ എണ്ണം കണക്കാക്കി അധിക ബാച് അനുവദിക്കുക മാത്രമാണ് പ്രതിവിധി. സാമ്പത്തിക ബാധ്യത ഉണ്ടായേക്കാം എന്ന മുടന്തൻ ന്യായവുമായി അധിക ബാച് അനുവദിക്കാതിരിക്കുന്ന സർകാർ നിലപാട് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ് ചെയ്യുന്നതെന്നും ജില്ലാ ജോ. സെക്രടറി മുംസിറ ബദ്റുദ്ദീൻ പറഞ്ഞു.
Keywords: Kerala, Kasaragod, News, Students, Plus one,. Campus Front says9954 students out in first allotment for Plus One admission in Kasaragod