Join Whatsapp Group. Join now!

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു

Young man died after admitted to hospital with chest pain#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
1 min read
കോട്ടൂർ: (www.kasargodvartha.com 14.09.2021) നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. ബെള്ളിപ്പാടിയിലെ ബശീർ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് മംഗളൂറിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കിടെ രാവിലെ 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

   
Kasaragod, Kerala, News, Hospital, Obituary, Panchayath, Muliyar, Young man died after admitted to hospital with chest pain.



ഏറെക്കാലം പ്രവാസിയായിരുന്നു. ആദ്യകാലത്ത് കാസർകോട് ട്രാവൽ ഏജെൻസി നടത്തിവന്നിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന ബശീർ സാമൂഹ്യ, മത, സേവന രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ബശീറിന്റെ അകാല വിയോഗം നാടിനെ സങ്കടത്തിലാഴ്ത്തി.

മൂന്ന് മാസം മുമ്പ് മരണപ്പെട്ട മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗവും പൗര പ്രമുഖനുമായിരുന്ന മുഹമ്മദ് ഹാജി പിതാവാണ്. ബീഫാത്വിമയാണ് മാതാവ്.

ഭാര്യ: സുബൈദ ചമ്പലങ്കൈ.

മക്കൾ: സഫ്‌വാൻ, സിനാൻ, സിബ ഫാത്വിമ (മൂവരും വിദ്യാർഥികൾ).

സഹോദരങ്ങൾ: അബ്ദുല്ല (എക്സൈസ് പ്രിവന്റീവ് ഓഫീസർ), മുനീർ, ജമീല, റാബിയ.

വൈകീട്ടോടെ ബെള്ളിപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, News, Hospital, Obituary, Panchayath, Muliyar, Young man died after admitted to hospital with chest pain.


< !- START disable copy paste -->

You may like these posts

Post a Comment