സൗദി അറബ്യ കെ എം സി സി കമിറ്റി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. സുരക്ഷാ സ്‌കീമില്‍ അംഗത്വമുള്ള വിവിധ ജില്ലകളിലെ 4000 ഓളം പേരുടെ കുടുംബങ്ങള്‍ക്ക് മുപ്പത് തരം അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് സമ്മാനിച്ചത്.
കാസര്‍കോട് മണ്ഡലം തല വിതരണ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. സൗദി കെ എം സി സി ജില്ലാ ജനറല്‍ സെക്രടറി ഖാദര്‍ അണങ്കൂര്‍, ശരീഫ് മദീന, ശാഫി സെഞ്ച്വറി, മുഹമ്മദ് ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, ഹമീദ് ബെദിര, ജലീല്‍ തുരുത്തി, കുഞ്ഞാമു, ശാനവാസ്, കബീര്‍, മുഹമ്മദ് പള്ളിക്കാല്‍, ഖാലിദ്, ലത്വീഫ് കൊല്ലമ്പാടി, കെ സെഡ് അബ്ദുര്‍ റഹ്മാന്‍, ഹാശിം എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kasaragod, Gulf, Committee, Saudi Arabia KMCC donated food kits.
< !- START disable copy paste -->