Join Whatsapp Group. Join now!

പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ജനകീയമാക്കാൻ ഒരുങ്ങുന്നു

Pookoya Thangal hospice palliative care preparing to popularize activities #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 കാസർകോട്: (my.kasargodvartha.com 29.09.2021) പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ജില്ലയിൽ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിനായുള്ള പദ്ധതികൾക്ക് രൂപം നൽകാൻ ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ചേർന്ന പി ടി എച് മണ്ഡലം, മുനിസിപൽ - പഞ്ചായത്ത് കോ - ഓഡിനേറ്റർമാരുടെ യോഗത്തിൽ തീരുമാനമായി.

Pookoya Thangal hospice palliative care preparing to popularize activities


രോഗികൾക്കായി സ്നേഹ സ്വാന്തന പരിചരണങ്ങളിൽ ഏർപെടാൻ താൽപര്യമുള്ളവരെ കണ്ടെത്തി അവർക്ക് പ്രത്യേകം പരിശീലനം നൽകിയായിരിക്കും പ്രവർത്തനങ്ങൾ ക്രമീകരിക്കുക.

കൂടാതെ പിടിഎചുമായി സഹകരിക്കാൻ താൽപര്യമുള്ള ഡോക്ടർമാരുടെയും പാരാമെഡികൽ സ്റ്റാഫുകളുടെയും സേവനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യും.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ കോ-ഓഡിനേറ്റർ കൂടിയായ മുസ്ലിം ലീഗ് ജില്ലാ സെക്രടറി പി എം മുനീർ ഹാജി അധ്യക്ഷത വഹിച്ചു. പരിശീലന ക്ലാസിന് ഡോ. അമീറലി നേതൃത്വം നൽകി.

ഖാദർ ബദ്രിയ, മൊയ്ദീൻ കൊല്ലമ്പാടി, ഇലിയാസ് ഹുദവി, ഹകീം മാസ്റ്റർ, അബൂബകർ പാറയിൽ, കെ കെ ബദറുദ്ധീൻ, പഞ്ചായത്ത് മുനിസിപൽ കോ-ഓഡിനേറ്റർമാർ സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Meeting, Muslim League, Pookoya Thangal hospice palliative care preparing to popularize activities

Post a Comment