വെള്ളിക്കോത്ത്: (my.kasargodvartha.com 26.09.2021) സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അതിയാമ്പൂർ അത്തിക്കണ്ടത്തെ നാലേകെർ തരിശ് നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ചു. വർഷങ്ങളായി തരിശായി കിടന്നിരുന്ന സ്ഥലത്താണ് ജനകീയ കൂട്ടായ്മയിലൂടെ കൃഷിയിറക്കുന്നത്. പഴയ കാല കർഷകൻ കെ വി കുഞ്ഞമ്പു വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു.
അതിയാമ്പൂർ വികസന സമിതിയുടെ നേതൃത്വത്തിലാണ് തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൃഷി. വാർഡ് വികസന സമിതിയിലെ യുവ കർഷകരാണ് കൃഷി ഏറ്റെടുത്ത് നടത്തുന്നത്. കൃഷിക്ക് ആവശ്യമായ വിത്ത് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കൃഷി ഭവൻ വഴി ലഭ്യമാക്കി. പൂർണമായും സൗജന്യമായാണ് വിത്ത് നൽകിയത്.
ബി ഗംഗാധരൻ, കെ പി സുരേഷൻ, ധീരജ് കെ പി, സാലു പി വി, സരിഗ ഉണ്ണി എന്നിവരാണ് തരിശ് കൃഷിക്ക് നേതൃത്വം നൽകുന്നത്. അഡ്വ. പി അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ കെ വി സുജാത മുഖ്യാഥിതിയായി. വാർഡ് കൺവീനർ മാധവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, Vellikkoth, Subhiksham, Farming, Paddy, Agriculture, Paddy cultivation started on 4 acres of fallow land.< !- START disable copy paste -->
You are here
കുഞ്ഞമ്പു വിത്ത് വിതച്ചു; സുഭിക്ഷ കേരളം പദ്ധതിയിൽ 4 ഏകെർ തരിശ് നിലത്ത് നെൽ കൃഷിക്ക് തുടക്കം
- Sunday, September 26, 2021
- Posted by Web Desk Ahn
- 0 Comments
Web Desk Ahn
NEWS PUBLISHER
No comments: