Join Whatsapp Group. Join now!

തരിശ് ഭൂമിയിൽ പൊന്ന് വിളയിച്ച് തായൽ കൂട്ടായ്മ; 12.5 ഏകെറിലെ വിജയഗാഥ

Paddy cultivation on fallow land#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (my.kasargodvartha.com 28.09.2021) തരിശ് ഭൂമിയിൽ പൊന്ന് വിളയിച്ച് ഒരുപറ്റം പ്രവർത്തകർ. പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് വയലിലാണ് പള്ളിക്കര തായൽ കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. പന്ത്രണ്ടര ഏകെർ തരിശുഭൂമി കൃഷിക്കായി പാകപ്പെടുത്തിയെടുത്താണ് ഇവർ മാതൃക തീർത്തത്. ഹരിത കേരളം പദ്ധതിയിൽ ഉൾ പെടുത്തിയായിരുന്നു കൃഷി. രണ്ടര ഏകെർ സ്ഥലത്ത് ബസ്മതി, 10 ഏകെറിൽ ആതിര, ജ്യോതി എന്നീ നെൽ വിത്തിനങ്ങൾ കൃഷി ചെയ്തു.

Paddy cultivation on fallow land

പിഎ അബൂബകർ ഹാജി, സിദ്ദീഖ് പള്ളിപ്പുഴ, തായൽ മൂസ പള്ളിപ്പുഴ, ഹമീദ് പള്ളിപ്പുഴ, കെഎം അബ്ദുർ റഹ്‌മാൻ ഹാജി, ബാങ്ക് ഹമീദ്, അസീസ് മാളികയിൽ, ലത്വീഫ് പള്ളിപ്പുഴ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. കർഷകരായ പി കൃഷ്ണൻ, കെ നാരായണൻ, കെ ദാമോദരൻ, കെ വിനോദ്, ഭാർഗവി എന്നിവർ സഹായവുമായി ഒപ്പമുണ്ടായിരുന്നു.

പള്ളിക്കര ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സഹകരണത്തോടെ ജൂലൈ 15 നായിരുന്നു കൃഷിയിറക്കിയത്. കൊയ്ത്തുത്സവം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ ഉദ്ഘാടനം ചെയ്തു. പള്ളിക്കര അസി. കൃഷി ഓഫീസർ എവി മധു സംബന്ധിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് നെൽകൃഷിയും, അമ്പത് ഏകെറിൽ മീൻ, പച്ചക്കറി കൃഷികളും നടത്തുമെന്ന് പള്ളിക്കര തായൽ

കൂട്ടായ്മ കോ- ഓഡിനേറ്ററും പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗവുമായ സിദ്ദീഖ് പള്ളിപ്പുഴ പറഞ്ഞു.

Keywords: Kerala, News, Kasargod, Pallikara, Pochakkad, Farming, Thayal Koottayma, Cultivation, Paddy cultivation on fallow land.
< !- START disable copy paste -->

Post a Comment