പാലക്കുന്ന്: (my.kasargodvartha.com 17.09.2021) ഐ എൻ എൽ ഉദുമ പഞ്ചായത്ത് കമിറ്റി ഓഫീസ് പാലക്കുന്നിൽ മന്ത്രി അഹ്‌മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ് കോടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രടറി എം എ ലത്വീഫ്, ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട്, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി, മധു മുതിയക്കാൽ, പി കെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ, ഹനീഫ് കടപ്പുറം, സി എം എ ജലീൽ, ഹസീന ടീചെർ, കരീം പള്ളത്തിൽ പ്രസംഗിച്ചു. ഹനീഫ് ബൈക്കേപള്ളി സ്വാഗതവും ഇബ്രാഹിം പടിഞ്ഞാർ നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Minister, Palakkunnu, INL, Inaguration, INL office inaugurated by Minister Ahmed Devarkovil.