കാഞ്ഞങ്ങാട്: (my.kasargodvartha.com 07.09.2021) ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക മേഖലയിൽ മികവാർന്ന സേവനം കാഴ്ചവെച്ച കാഞ്ഞങ്ങാട് വൈറ്റ് ഗാർഡിന് പ്രശംസ പത്രവും ക്യാഷ് അവാർഡും ഗ്രീൻ സ്റ്റാർ അതിഞ്ഞാലിന് പ്രശംസ പത്രവും അനുമോദനവും ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി കൈമാറി. പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ മാധ്യമ പുരസ്‌കാര സമർപണത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഇ ടി മുഹമ്മദ് ബശീർ എംപിയാണ് അംഗീകാരങ്ങൾ സമ്മാനിച്ചത്.
വൈറ്റ് ഗാർഡിനു വേണ്ടി മുസ്ലിം യൂത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സന മാണിക്കോത്തും ഗ്രീൻ സ്റ്റാർ അതിഞ്ഞാലിനു വേണ്ടി, ഇബ്രാഹിം അതിഞ്ഞാൽ എന്നിവരും ഏറ്റുവാങ്ങി. നിർധനരായ ഒരു കുടുംബത്തിനുള്ള സഹായം പ്രസിഡന്റ് ഹസൈനാർ കുണ്ടടുക്കം, ജനറൽ സെക്രടറി ഹമീദ് കാലിച്ചാൻപാറ എന്നിവർ ഏറ്റുവാങ്ങി.
ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട് യൂസഫ് മുക്കൂട്, മണ്ഡലം സെക്രടറി അശ്‌റഫ് ബച്ചൻ, ട്രഷറർ ബശീർ പാറപ്പള്ളി, അബുദബി കെഎംസിസി മണ്ഡലം പ്രസിഡന്റ് കെ കെ സുബൈർ വടകരമുക്ക്, ശാർജ -കാഞ്ഞങ്ങാട് സി എച് സെന്റർ ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Kanhangad, KMCC, Dubai, Gulf, Award. White Guard, Green Star, Athinjal, Dubai KMCC Kanhangad Committee handed over awards to Kanhangad White Guard and Green Star Athinjal.
< !- START disable copy paste -->