Join Whatsapp Group. Join now!

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് കൈമാറി ജ്വലറി ജീവനക്കാരൻ മാതൃകയായി

Discarded gold handed over to owner #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 23.09.2021) കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേൽപിച്ച് കാസർകോട് സിറ്റിഗോൾഡ് ജീവനക്കാരൻ മാതൃകയായി. ജമാൽ ബദിയടുക്കയാണ് മാതൃക തീർത്തത്.

Discarded gold handed over to owner

കഴിഞ്ഞ മാസം സിറ്റി ഗോൾഡ് ഷോറൂമിന്റെ മുമ്പിലുള്ള റോഡിൽ നിന്നാണ് രണ്ട് പവൻ തൂക്കംവരുന്ന സ്വർണാഭരണം ജമാലിന് കളഞ്ഞുകിട്ടിയത്. തുടർന്ന് ഉടമയ്ക്ക് വേണ്ടിയുള്ള അന്വേഷണമായിരുന്നു. ഒടുവിൽ ഉടമ കടയിൽ എത്തി ആഭരണം തിരിച്ചറിയുകയും കൈപറ്റുകയും ആയിരുന്നു.

ജീവനക്കാരന്റെ സത്യസന്ധതയെ സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് അനുമോദിച്ചു.

Keywords: Kerala, Kasaragod, News, Gold, Jewellery, City gold,  Discarded gold handed over to owner.

< !- START disable copy paste -->

Post a Comment