മുളിയാര്‍: (my.kasargodvartha.com 27.09.2021)പഴയകാല കോണ്‍ഗ്രസ് നേതാവ് മൂലടുക്കത്തെ ചാലില്‍ ഗോപാലന്‍ നായര്‍ (85) നിര്യാതനായി. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട്, ജി എല്‍ പി എസ് മുണ്ടക്കൈ പി ടി എ പ്രസിഡണ്ട്, മുണ്ടക്കൈ അരയാലിങ്കാല്‍ ക്ഷേത്രം പ്രസിഡണ്ട്, മുളിയാര്‍ സെര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ മുല്ലച്ചേരി ജാനകി അമ്മ.
മക്കള്‍: സി ജി രവി (പൊതുമരാമത്ത് എന്‍ എച് അസിസ്റ്റന്റ് എന്‍ജിനീയര്‍), വിജയ കുമാര്‍ (കര്‍ഷകന്‍), എം രമണി (അംഗനവാടി തൊഴിലാളി).
മരുമക്കള്‍: പാടി ഗോപാലന്‍ നായര്‍, അനിത, പി ഓമന.
സഹോദരങ്ങള്‍: മീനാക്ഷി അമ്മ, നാരായണി അമ്മ, തമ്പായി അമ്മ, പരേതരായ നന്ദിനി അമ്മ, കാര്‍ത്യായനി അമ്മ.
Keywords: News, Kasaragod, Obituary, Kerala, Chalil Gopalan Nair passed away.