Join Whatsapp Group. Join now!

ക്യൂ എൽ എസ് പഠിതാക്കളുടെ ഖുർആൻ ചിന്തകൾ പുസ്തകം പ്രകാശനം ചെയ്തു

Book released #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 27.09.2021) വർത്തമാന കാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഖുർആൻ സൂക്തങ്ങൾ കൂടുതൽ പ്രസക്തങ്ങളായി വരികയാണെന്നും പുതിയ തലമുറ ഖുർആൻ ആഴത്തിലുള്ള പഠനങ്ങൾക്ക് വിധേയമാക്കി പുതിയ കണ്ടത്തലുകൾ നടത്തേണ്ടതുണ്ടെന്നും പ്രൊഫ. ശംസുദ്ദീൻ പാലക്കോട് പറഞ്ഞു. ക്യൂ എൽ എസ് പഠിതാക്കൾ, ചേർന്ന് തയ്യാറാക്കിയ, 'ഖുർആൻ പഠിതാക്കളുടെ ഖുർആൻ ചിന്തകൾ' എന്ന പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
Book released

 

കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, പി എം അബ്ദുൽ ഖാദറിനു നൽകി പുസ്തകം പ്രകാശനം ചെയ്തു. ക്യൂ എൽ എസ് കോ ഓഡിനേറ്റർ വി ഹബീബ് സ്വാഗതം പറഞ്ഞു. അബ്ദുർ റഊഫ് മദനി അധ്യക്ഷനായിരുന്നു. ഡോ. കെ എ നവാസ്. അബൂബകർ സിദ്ദീഖ് മാക്കോട്, അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ, സുബൈദ അംഗടിമൊഗർ, എ എസ് മുഹമ്മദ്‌കുഞ്ഞി സംസാരിച്ചു. സ്വാലിഹ് ബശീർ ഖിറാഅത്ത് നടത്തി. ബശീർ പട്ള നന്ദി പറഞ്ഞു.

Keywords: Kerala, News, Kasaragod, Book Release, Quran Chinthakal, QLS, Book released.
< !- START disable copy paste -->

Post a Comment