Kerala

Gulf

Chalanam

Obituary

Video News

അജ് വാ ഫൗൻഡേഷന്റെ എക്സെലെന്റ് അവാർഡ് അക്കര ഫൗൻഡേഷന് സമ്മാനിച്ചു

കാസർകോട്: (my.kasargodvartha.com 26.09.2021) മുളിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗൻഡേഷന്, അജ് വാ ഫൗൻഡേഷന്റെ എക്സെലെന്റ് അവാർഡ് സമ്മാനിച്ചു. അജ്‌വ ഫൗൻഡേഷൻ ചെയർമാൻ നാസർ ചെർക്കളം അക്കര ഫൗൻഡേഷൻ ചെയർമാൻ അബ്ദുൽ അസീസ് അക്കരയ്ക്ക് അവാർഡ് കൈമാറി.
 
Ajwa Foundation's Excellent Award handed over to Akkara Foundation

എഴുത്തുകാരൻ ഇബ്രാഹിം ചെർക്കള ഉദ്ഘാടനം ചെയ്തു. അജ് വ സെക്രടറി ജനറൽ ബി അശ്‌റഫ്, കെ ബി മുഹമ്മദ് കുഞ്ഞി, കുമാരൻ ബി സി, സലിം പൊന്നമ്പത്, മുഹമ്മദ് യാസിർ വാഫി, ശരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, സലിം ഖാസിലൈൻ, കബീർ ചെർക്കളം, മുഗു ശരീഫ്, ഹുസൈൻ നവാസ് റീമാ, ശാനിബ, ജാസ്മിൻ പ്രസംഗിച്ചു.

വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന അക്കര അസീസ് ഹാജി ചെയർമാനായുള്ള അക്കര സെൻ്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെറിബ്രൽ ഫാൽസി, ഓടിസം, കുട്ടികളിലെ മറ്റു ശാരീരിക മാനസിക വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ ഫിസിയോതെറാപി, സ്പീച് തെറാപി, ഒക്യുപേഷനൽ തെറാപി, ബിഹേവിയറൽ തെറാപി, മ്യൂസിക് തെറാപി തുടങ്ങിയ സേവനങ്ങൾ നൽകുന്നതോടൊപ്പം ഭിന്നശേഷി സമൂഹത്തിൻ്റെ ശാക്തീകരണത്തിന് ആവശ്യമായ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയത്തിനാണ് 2021ലെ മികച്ച സ്ഥാപനമായി തിരഞ്ഞെടുത്തത്.

ഭിന്നശേഷി കുട്ടികളുടെ ആദ്യത്തെ മ്യുസിക് ബാൻഡായ അക്കര മ്യൂസിക് ബാൻഡിലൂടെ പുറത്തിറങ്ങിയ കുട്ടികളുടെ ആൽബങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ഒട്ടനവധി സെലിബ്രിറ്റികൾ പങ്കിടുകയും ചെയ്തിരുന്നു. 2019-20 ൽ നടത്തിയ ഭിന്നശേഷി സർവേ, ഫിസിയോ തെറാപി ക്യാമ്പ്, മെഡികൽ ക്യാമ്പ്, സഹായ ഉപകരണ വിതരണം, സ്പെഷ്യൽ ഹെല്പ് ലൈൻ, സെമിനാർ, അംഗൻ വാടി വർകേർസ് ട്രെയിനിംഗ്, ഏർലി ഇൻ്റർവൻഷൻ സെൻ്റർ, സ്പെഷ്യൽ ഏബിൽഡ് അവാർഡ്, ഭിന്നശേഷി സ്വയം തൊഴിൽ കൂട്ടായ്മ, പാലിയേറ്റീവ് സംഗമം, ഹൗസ് ബോട് സംഗമം, ബോധവത്കരണ പരിപാടികൾ, ജില്ലാ ഡിസേബിളിറ്റി ക്രികെട് ടീം സ്പോൺസർഷിപ് തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.വിവിധ പ്രദേശങ്ങളിൽ നിന്നായി 130 ഓളം പേര് ഇവിടെ ചികിത്സ തേടുന്നുണ്ട്.

Keywords: Kerala, News, Kasaragod, Akkara Foundation, Ajwa Foundation, Felicitation, Award, Ajwa Foundation's Excellent Award handed over to Akkara Foundation.
< !- START disable copy paste -->

Web Desk Ahn

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive