കാസർകോട്: (my.kasargodvartha.com 02.09.2021) ജി എച് എസ് എസ് ചന്ദ്രഗിരി തുല്യത പരീക്ഷയുടെ 14-ാം ബാച് പഠിതാക്കൾ പരീക്ഷയുടെ സമാപന ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ചന്ദ്രഗിരി സ്‌കൂളിൽ 22 വർഷം സേവനമനുഷ്ടിച്ച അധ്യാപകനും, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ വിജയൻ മാഷിനെ ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകറും ജില്ലാ സാക്ഷരതാ സമിതി അംഗവും വാർഡ് മെമ്പറുമായ രാജൻ പൊയ്‌നാച്ചിയെ സ്റ്റാർസ് എഡ്യൂകേഷൻ വിംഗ് കൺവീനർ റമീസ് മുഹമ്മദും പൊന്നാടയണിയിച്ച് ആദരിച്ചു.
അധ്യാപകരായ മണികണ്ഠദാസ്, ബകർ, മാധവൻ, ഉഷാകുമാരി, അനില, ശ്രീകല, ഉഷ, സ്വപ്ന, ലിനി, സിമി, രമ്യ, വീണാകുമാരി, സെന്റർ കോ-ഓർഡിനേറ്റർമാരായ തങ്കമണി, പ്രിയ എന്നിവർക്ക് ഉപഹാരവും കൈമാറി. വിവിധ മത്സര വിജയികളായ ആഇശ കെ എ, ശഹാന മീത്തൽ എന്നിവർക്ക് സമ്മാനം വിതരണം ചെയ്‌തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ രമ ഗംഗാധരൻ, ശംസുദ്ദീൻ തെക്കിൽ, വാർഡ് മെമ്പർ മറിയ മാഹിൻ, അംബിക, റഹ്‌മത് സംസാരിച്ചു. തങ്കമണി സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, Chandragiri, School, Higher Secondary, Sent Off, GHSS Chandragiri, 14th batch of Chandragiri Equality students celebrated closing day.
< !- START disable copy paste -->