Join Whatsapp Group. Join now!

എസ് ഡി പി ഐ മുന്നോട്ട് വെക്കുന്നത് കളങ്കമില്ലാത്ത ആദർശ രാഷ്ട്രീയമെന്ന് അജ്‌മൽ ഇസ്മാഈൽ; ഉദുമ മണ്ഡലം കമിറ്റിക്ക് പുതിയ ഭാരവാഹികളായി

New office bearers for SDPI Uduma Constituency Committee#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 23.08.2021) എസ് ഡി പി ഐ മുന്നോട്ട് വെക്കുന്നത് കളങ്കമില്ലാത്ത ആദർശ രാഷ്ട്രീയമെന്ന് സംസ്ഥാന ട്രഷറർ അജ്‌മൽ ഇസ്മാഈൽ. ബിജെപി സർകാർ ജനാധിപത്യത്തെ പണാധിപത്യത്തിലൂടെയും, ബ്ലാക്മൈലിങ്ങിലൂടെയും അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർകാർ ജനവിരുദ്ധരായി അധ:പതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  
Kasaragod, Kerala, News, New office bearers for SDPI Uduma Constituency Committee.



എസ് ഡി പി ഐ ഉദുമ മണ്ഡലം കമിറ്റി സംഘടിപ്പിച്ച പ്രതിനിധി സഭ മേൽപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രടറി സവാദ്, മണ്ഡലം പ്രസിഡന്റ്‌ മൂസ എന്നിവർ സംസാരിച്ചു. ജില്ലാ കമിറ്റി അംഗം അഹ്‌മദ്‌ ചൗക്കി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹകീം ദേളി റിപോർട് അവതരിപ്പിച്ചു. ഫൈസൽ കോളിയടുക്കം സ്വാഗതവും മുഹമ്മദ് പാക്യര നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: മുഹമ്മദ്‌ പാക്യാര (പ്രസിഡണ്ട്), ശിഹാബ് കടവത്ത് (വൈസ് പ്രസിഡണ്ട്), ഫൈസൽ കോളിയടുക്കം (സെക്രടറി), സാജിദ് മുക്കുന്നോത്ത്, ലത്വീഫ് ബോവിക്കാനം (ജോ. സെക്രടറി), മൂസ ഇച്ചിലിങ്കാൽ (ട്രഷറർ), അശ്‌റഫ് കോളിയടുക്കം (കമിറ്റി അംഗം).

Keywords: Kasaragod, Kerala, News, New office bearers for SDPI Uduma Constituency Committee.
< !- START disable copy paste -->

Post a Comment