ബദിയടുക്ക: (my.kasargodvartha.com 28.08.2021) താരതമ്യ സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദ് ശുഹൈബിനെ ഓക്സിജെൻ ബദിയടുക്ക അനുമോദിച്ചു. ശുഹൈബിന്റെ കഠിനാധ്വാനവും പഠന മികവും ലക്ഷ്യ ബോധമുള്ള യുവ തലമുറയ്ക്ക് ഊർജവും പ്രചോദനവുമാണെന്ന് പ്രസിഡന്റ് ശഹാദുദ്ദീൻ മാസ്റ്റർ പറഞ്ഞു.
മുഹമ്മദ് ശുഹൈബിനുള്ള ഉപഹാരം ഹമീദ് കെടെഞ്ചി, സാബിത് ബദിയടുക്ക, ബിജു എബ്രഹാം, ശഹാദുദ്ദീൻ മാസ്റ്റർ, അമീർ പാറക്കാർ എന്നിവർ ചേർന്ന് കൈമാറി.