ചെറുവത്തൂർ: (my.kasargodvartha.com 05.08.2021) കരിവെള്ളൂരിൽ കാൻഫെഡ് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം കൂക്കാനം റഹ് മാൻ നിർവഹിച്ചു. എവൺ ക്ലബിന്റെ പിറകുവശത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഹോം നഴ്സിംഗ് സെർവീസ്, പ്രീ പ്രൈമറി ടീചേർസ് ട്രൈനിംഗ്, തൊഴിലധിഷ്ഠിത ഹ്രസ്വകാല പരിശീലനം എന്നിവ സംഘടിപ്പിക്കും.
കരിവെള്ളൂർ രാജൻ അധ്യക്ഷത വഹിച്ചു. ജന. സെക്രടറി ടി വി രവീന്ദ്രൻ, പി പി കരുണാകരൻ, ഗീതം ഗോപി, കൊല്ലച്ചാൻ തമ്പാൻ, ബാലകൃഷ്ണൻ, തമ്പാൻ മുത്തൽ സംസാരിച്ചു. ഓഫീസ് സെക്രടറി പ്രീത നന്ദി പറഞ്ഞു. സേവനം ആവശ്യമുള്ളവർ 918827 8803 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Keywords: Kasaragod, Kerala, News, KANFED office opened at Karivellur.