ജസീലയുടെ വീട്ടിൽ എത്തിയായിരുന്നു ആദരം. ചെയർമാൻ കൂക്കാനം റഹ്‌മാൻ ജസീലയ്ക്ക് ഉപഹാരം നൽകി. വൈസ് ചെയർപേഴ്‌സൺ സി എച് സുബൈദ പൊന്നാട അണിയിച്ചു. സെക്രടറി ശാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, എൻ സുകുമാരൻ, ബി ഹസൈനാർ, വനിതാ വിഭാഗം ഭാരവാഹികളായ സകീന അബ്ബാസ്, ടി കെ ജനനി എന്നിവർ സംസാരിച്ചു.
സ്നേഹാദരത്തിന് ജസീല കാൻഫെഡിനോട് നന്ദി പറഞ്ഞു. 2017 ലായിരുന്നു ബംഗ്ലാദേശ് അതിർത്തിയിൽ ജസീലക്ക് തന്റെ ആദ്യ സൈനിക നിയമനം ലഭിച്ചത്. അവധിക്ക് നാട്ടിൽ എത്തിയ ജസീല പശ്ചിമ ബംഗാളിലേക്ക് തിരിച്ചു പോയി.
Keywords: Kasaragod, Kerala, News, Secretary, KANFED honors T Jazeela.