Join Whatsapp Group. Join now!

ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ ടി കെ അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി

Haji TK Abdulla Kunhi from Kollampadi passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargovartha.com 24.08.2021) ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ ടി കെ അബ്ദുല്ലക്കുഞ്ഞി ഹാജി (73) നിര്യാതനായി. കേരള മുസ്ലിം ജമാഅത് കാസർകോട് മുൻസിപൽ കമിറ്റി ട്രഷറർ, കൊല്ലമ്പാടി യൂനിറ്റ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു.

 
Haji TK Abdulla Kunhi from Kollampadi passed away



ആദ്യകാലത്ത് കാസർകോട് മാർകെറ്റ് റോഡിൽ പുകയില വ്യാപാരിയായിരുന്നു. തുടർന്ന് നുള്ളിപ്പാടിയിലെ ഫർണിചർ കടയുടെ മാനജർ ആയിരുന്നു.


പരേതരായ തൊട്ടിയിൽ കുഞ്ഞാമു - സൈനബ ദമ്പതികളുടെ മകനാണ്.

ഭാര്യ: ബീഫാത്വിമ.

മക്കൾ: സാജിദ് (ദുബൈ), അൻവർ (കുവൈറ്റ്), ശാഹുൽ ഹമീദ് (ദുബൈ), ബുഖാരി (ദുബൈ), സിദ്ദീഖ് (ദുബൈ), ഉമർ (ദുബൈ), അബുത്വാഹിർ (ദുബൈ), മിസ്‌രിയ, സൈനബ, ജസീല.

മരുമക്കൾ: മുഹമദ്‌ മധൂർ (ഗൾഫ് വ്യവസായി), അറഫാത് ബേവിഞ്ച, സിദ്ദീഖ് കുണിയ, സഫൂറ പുത്തൂർ, സൈമ ചൗക്കി, റംസീന ബോവിക്കാനം, സുൽഫത് പട്ല, ശംന അണങ്കൂർ, ത്വഹൂറ തെരുവത്ത്.

സഹോദരങ്ങൾ: സുലൈമാൻ തുരുത്തി, ശംസുദ്ദീൻ തുരുത്തി, നാസർ, സ്വാലിഹ, ഹസൈനാർ മുസ്‌ലിയാർ .


ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കൊല്ലമ്പാടി ഖിളർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, Kasaragod, News, Obituary,  Haji TK Abdulla Kunhi from Kollampadi passed away.
< !- START disable copy paste -->

Post a Comment