Join Whatsapp Group. Join now!

ശമ്പളവും പ്രൊമോഷനും അടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിക്കെതിരെ സർകാർ ഡോക്ടർമാർ പ്രതിഷേധിച്ചു

Government doctors protested against cuts in benefits, including salary and promotions#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 01.09.2021) കോവിഡ് ചികിത്സയുടെയും, പ്രതിരോധ പ്രവർത്തനങ്ങളുടെയും സമ്മർദങ്ങൾക്കിടയിൽ കോവിഡ് റിസ്ക് അലവൻസോ ഇൻസന്റീവോ ഒന്നും നൽകാതെ ശമ്പള പരിഷ്കരണത്തിലൂടെ ലഭിച്ചു കൊണ്ടിരുന്ന ശമ്പളവും പ്രൊമോഷനും അടക്കമുള്ള ആനുകൂല്യങ്ങൾ തന്നെ വെട്ടിക്കുറച്ച നടപടിക്കെതിരെ സർകാർ ഡോക്ടർമാരുടെ പ്രതിഷേധം അലയടിച്ചു. കേരള ഗവ. മെഡികൽ ഓഫീസേർസ് അസോസിയേഷന്റെ (കെ ജി എം ഒ എ) നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നത്.

    
Kasaragod, Kanhangad, Kerala, News, Government doctors protested against cuts in benefits, including salary and promotions.



കാഞ്ഞങ്ങാട് ജില്ലാ മെഡികൽ ഓഫീസിന് മുമ്പിൽ നടന്ന ധർണ കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ. രമേഷ് ഡി ജി ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡൻ്റ് ഡോ. വി സുരേശൻ, സെക്രടറി ഡോ. മുഹമ്മദ് റിയാസ്, ഡോ.ധന്യ മനോജ് സംസാരിച്ചു. ഡോ. ഇ മോഹനൻ, ഡോ. പ്രകാശ് കെ വി, ഡോ. ഇ വി ചന്ദ്രമോഹനൻ, ഡോ. ശകീൽ അൻവർ, ഡോ. ജെ എച് മനോജ്, ഡോ. രമ്യ, ഡോ. വി സാജു, ഡോ. കെ ഒ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

കാസർകോട് ജനറൽ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ ഡോ. അനൂപ് വാരിയർ, ഡോ. അരുൺ റാം, ഡോ. സയ്യദ് ശുഹൈബ് കുമ്പോൽ, ഡോ. രാജാറാം, ഡോ. എം കുഞ്ഞിരാമൻ, ഡോ. കൃഷ്ണ നായിക്, ഡോ. പ്രീമ തുടങ്ങിയവർ പങ്കെടുത്തു.

Keywords: Kasaragod, Kanhangad, Kerala, News, Government doctors protested against cuts in benefits, including salary and promotions.


< !- START disable copy paste -->

Post a Comment