Join Whatsapp Group. Join now!

പ്രതിഭകൾക്ക് ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ അംഗീകാരം; 'ആദരസ്പർശം 2021' ബ്രോഷർ പ്രകാശനം ചെയ്‌തു

Dubai Malabar Kala Samskarika Vedi released brochure of Talent Awards Ceremony #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 10.08.2021) പ്രതിഭകൾക്ക് ആദരവുമായി ദുബൈ മലബാർ കലാ സാംസ്കാരിക വേദി ഒരുക്കുന്ന  'ആദരസ്പർശം 2021' പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്‌തു. വിജിലൻസ് സർകിൾ ഇൻസ്‌പെക്ടറും സിനിമാതാരവുമായ സിബി തോമസ് വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ സമീർ ബെസ്റ്റ് ഗോൾഡിന് നൽകി പ്രകാശന കർമം നിർവഹിച്ചു.

Dubai Malabar Kala Samskarika Vedi released  brochure of Talent Awards Ceremony


കോവിഡിനെതിരെ അവബോധമുണ്ടാകുന്നതിൽ  സാമൂഹിക സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക്  സമൂഹത്തിൽ വലിയ പങ്കു വഹിക്കാനുണ്ടെന്ന് സിബി തോമസ് പറഞ്ഞു. ആഗസ്റ്റ് 16 ന്  കാസർകോട് ബ്ലോക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.

കാസർകോട് ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും, ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ  അശ്‌റഫ് കർള സ്വാഗതം പറഞ്ഞു. ബ്ലോക് പഞ്ചായത്ത് അംഗം ഹനീഫ പാറ, മജീദ് തെരുവത്ത്, കെ വി യൂസഫ് സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Award,  Dubai Malabar Kala Samskarika Vedi released  brochure of Talent Awards Ceremony.

< !- START disable copy paste -->

Post a Comment