Join Whatsapp Group. Join now!

ബസ് യാത്രയ്ക്കിടെ കളഞ്ഞുകിട്ടിയ പണവും ലോടെറി ടികെറ്റും അടങ്ങിയ കവർ ഉടമസ്ഥന് തിരിച്ചു നൽകി ജീവനക്കാരൻ മാതൃകയായി

Discarded cover containing money and lottery ticket, handed over to owner #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പിലിക്കോട്: (www.kasargodvartha.com 27.08.2021) ബസ് യാത്രയ്ക്കിടെ കളഞ്ഞുകിട്ടിയ പണവും ലോടെറി ടികെറ്റും അടങ്ങിയ കടലാസ് പൊതി ഉടമസ്ഥന് തിരിച്ചു നൽകി കാസർകോട് വാടെർ അതോറിറ്റി ജീവനക്കാരൻ പിലിക്കോട്ട് കൊല്ലറൊടിയിലെ കെ വി രാഘവൻ മാതൃകയായി. 


Kasaragod, News, Kerala, Discarded cover containing money and lottery ticket, handed over to owner.

ഇദ്ദേഹം രാവിലെ കാലിക്കടവിൽ നിന്നും ബസിൽ യാത്ര ചെയ്യവെയാണ് കടലാസ് പൊതി കളഞ്ഞുകിട്ടിയത്. 12 കോടിയുടെ 10 ഓണം ബംബർ ടികെറ്റും കുറച്ച് പണവുമാണ് ഉണ്ടായിരുന്നത്. ബസിൽ ഉടമസ്ഥർ ഇല്ലാത്തതിനാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

കവറിൽ നിന്നും ലഭിച്ച ബാങ്ക് പാസ് ബുകിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയും മേൽവിലാസത്തിൽ ബന്ധപ്പെട്ടപ്പോൾ കരിവെള്ളൂർ സ്വദേശിയായ ലോടെറി വിൽപനക്കാരൻ ബാലകൃഷ്ണനാണ് ഉടമസ്ഥനെന്ന് തിരിച്ചറിഞ്ഞു. ബുധനാഴ്ച വൈകുന്നേരം ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തി ഇദ്ദേഹം രാഘവനിൽ നിന്നും പൊതി ഏറ്റുവാങ്ങി.



Keywords: Kasaragod, News, Kerala, Discarded cover containing money and lottery ticket, handed over to owner.


< !- START disable copy paste -->

Post a Comment