കാസർകോട്: (my.kasargodvartha.com 29.07.2021) എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ പി ബി ചാരിറ്റബിൾ ട്രസ്റ്റ്, ക്യാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു.
ചെയർമാൻ പിബി അഹ്‌മദ് ഹാജി ഉപഹാരങ്ങൾ വിതരണം ചെയ്‌തു. ശാഫി സന്തോഷ് നഗർ അധ്യക്ഷത വഹിച്ചു. വിജയികളായ ഫാത്വിമത് സാനിയ പ്ലസ്‌മാർക്, ഖദീജത് ശഹബാന ചെങ്കള, ആഇശത് ജാസിയ നായന്മാർമൂല, മുഹമ്മദ് റഈസ് എന്നിവർ ഏറ്റുവാങ്ങി.
നായനാർ സഹകരണ ആശുപത്രി മാനജർ പ്രദീപ്, ചെങ്കള സെർവീസ് സഹകരണ ബാങ്ക് മാനജർ കനകം വിജയൻ, അബു പ്ലസ്‌മാർക്, അബ്ദുർ റഹ്‌മാൻ, ശംസുദ്ദീൻ പ്ലസ്‌മാർക് സംബന്ധിച്ചു. ട്രസ്റ്റ് ഡയറക്ടർ തൗസീഫ് പിബി നന്ദി പറഞ്ഞു.
Keywords: Kerala, Kasaragod, News, Felicitated, SSLC, PLUS TWO, Top winners appreciated by PB Charitable Trust.< !- START disable copy paste -->
You are here
ഉന്നതവിജയികളെ പി ബി ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു
- Thursday, July 29, 2021
- Posted by Web Desk Ahn
- 0 Comments
Web Desk Ahn
NEWS PUBLISHER
No comments: