Join Whatsapp Group. Join now!

കാസര്‍കോട് നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനങ്ങളിലും എസ് ടി യുവിന് വൻ വിജയം

STU won in Kasargod Municipal Street Sales Committee election#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 23.07.2021) നഗരസഭ തെരുവ് കച്ചവട സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ് ടി യുവിന് വൻ വിജയം. ആദ്യമായാണ് സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. മുഴുവൻ സ്ഥാനങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് എസ് ടി യു പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടത്.

സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ (എസ് ടി യു) സംസ്ഥാന ട്രഷറർ മുഹമ്മദ് ബേഡകം, ജില്ലാ സെക്രടറി റഫീഖ്, സി എം അബൂബകർ, ജി ഹരിചന്ദ്ര എന്നിവരാണ് വിജയിച്ചത്. മൈനോറിറ്റി വിഭാഗത്തിൽ നിന്നും എസ് ടി യു പ്രതിനിധി യു അബ്ദുൽ ഖാദർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 87 ശതമാനം വോടുകളും സ്വന്തമാക്കിയായിരുന്നു നാല് പേരുടെയും വിജയം.

STU won in Kasargod Municipal Street Sales Committee election



കേന്ദ്ര തെരുവ് കച്ചവട നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാസർകോട് നഗരസഭാ പരിധിയിലെ അംഗീകൃത തെരുവ് കച്ചവടക്കാരിൽ നിന്നാണ് അഞ്ചംഗ സമിതിയെ തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച നഗരസഭ വനിതാ ഭവൻ ഹാളിലായിരുന്നു വോടെടുപ്പ്.

നഗര പ്രദേശത്തെ തെരുവ് കച്ചവടക്കാരെയും തൊഴിലാളികളെയും ചേർത്ത് നിർത്തുകയും കോവിഡ് മഹാമാരിക്കിടയിലും തൊഴിലാളികൾക്ക് ആവശ്യമായ സഹായ സഹകരങ്ങൾ നൽകുകയും ചെയ്ത എസ് ടി യുവിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് യൂനിയൻ ജില്ലാ പ്രസിഡൻറ് അശ്‌റഫ് എടനീർ പറഞ്ഞു വിജയികളെ എസ് ടി യു ജില്ലാ കമിറ്റി അഭിനന്ദിച്ചു.

Keywords: Kerala, News, Kasaragod, STU, Election, STU won in Kasargod Municipal Street Sales Committee election.
< !- START disable copy paste -->

Post a Comment