Join Whatsapp Group. Join now!

മുള്ളേരിയ ലയൺസ്‌ ക്ലബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

New office bearers for Mulleria Lions Club#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുള്ളേരിയ: (my.kasargodvartha.com 27.07.2021) ലയൺസ്‌ ക്ലബ് മുള്ളേരിയയുടെ 2021-22 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഡിസ്ട്രിക്ട് ജി എൽ ടി കോർഡിനേറ്റർ ടൈറ്റസ് തോമസ് മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് വിനോദ്‌കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു.

 
Kasaragod, Kerala, News, New office bearers for Mulleria Lions Club.



ചീഫ് അഡീഷണൽ ക്യാബിനറ്റ് ട്രഷറർ കെ വി രാമചന്ദ്രൻ, അഡീഷണൽ ക്യാബിനറ്റ് സെക്രടറിമാരായ അഡ്വ. കെ വിനോദ് കുമാർ, പ്രശാന്ത് ജി നായർ, റീജിയണൽ ചെയർപേഴ്‌സൺ വി വേണുഗോപാൽ, സോൺ ചെയർപേഴ്‌സൺ സുകുമാരൻ നായർ, വിദ്യാനഗർ ക്ലബ് പ്രസിഡണ്ട് പി കെ പ്രകാശ് കുമാർ, മുൻ പ്രസിഡണ്ട് ശാഫി ചൂരിപ്പള്ളം, ട്രഷറർ ടി ശ്രീധരൻ നായർ, വൈസ് പ്രസിഡണ്ടുമാരായ കെ ജെ വിനോ, ഇ വേണുഗോപാലൻ, വനിതാ വിഭാഗം പ്രസിഡണ്ട് ഷീന മോഹൻ, ലിയോ ക്ലബ് പ്രസിഡണ്ട് അർജുൻ മേലത്ത് സംസാരിച്ചു.

സെക്രടറി കെ രാജലക്ഷ്മി ടീചെർ പ്രവർത്തന റിപോർട് അവതരിപ്പിച്ചു. ഭാരവാഹികളായ കെ ശേഖരൻ നായർ, മോഹനൻ മേലത്ത്, കൃഷ്ണൻ കോളിക്കാൽ, മോഹനൻ കരിച്ചേരി, ഇഖ്ബാൽ കിന്നിംഗാർ, മോഹനൻ ടി എൻ, ബി രാധാകൃഷ്ണ നായക്, ഡോ. ജനാർധന, സുന്ദര ആചാര്യ, പ്രജിത വിനോദ്, സിന്ധു വിനോ, ചന്ദ്രകല സംബന്ധിച്ചു. ലയൺസ്‌ റീജിയണിൽ മികച്ച സെക്രടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജലക്ഷ്മി ടീചെർ, അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ രഞ്ജിത് മാധവൻ, ഡോ. കാവ്യ, യദുകൃഷ്ണ, ശഫീറ ശിറിൻ, ലിയോ ക്ലബിലെ മികച്ച കുട്ടികളായ നവ്യ മോഹൻ, ശ്രവ്യ മോഹൻ എന്നിവരെ അനുമോദിച്ചു.

Keywords: Kasaragod, Kerala, News, New office bearers for Mulleria Lions Club.


< !- START disable copy paste -->

Post a Comment