മോടോർ സ്പോർട്സിൽ നിന്ന് ഖേൽരത്ന പുരസ്കാരത്തിന് സമർപിക്കപ്പെട്ട പട്ടികയിലെ ഒരേയൊരു താരമാണ് മൂസാ ശരീഫ്. ഇൻഡ്യൻ കാർറാലി സർക്യൂടിലെ ഒന്നാം നമ്പർ നാവിഗേറ്ററായാണ് മൂസാ ശരീഫ് അറിയപ്പെടുന്നത്. ഈ മേഖലയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി ഇദ്ദേഹം വാരിക്കൂട്ടിയ മെഡലുകൾ അനവധിയാണ്.
കാസർകോട് ജില്ല ഈയൊരു ധന്യ നിമിഷത്തിനായി പ്രതീക്ഷയും, പ്രാർഥനയുമായി കാത്തിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം നൽകി കൊണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ പൊന്നാട അണിയിച്ചു. സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ശകുന്തള, മെമ്പർമാരായ ഗോൾഡൻ റഹ്‌മാൻ, ജമീല സിദ്ദീഖ്, കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി എച് റംല, പി മുഹമ്മദ് നിസാർ, സിദ്ദീഖ് ദണ്ഡഗോളി, മിശാൽ റഹ്‌മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Moosa Sharif to be nominated for Khel Ratna award from Motor Sports.