കാസർകോട്: (my.kasargodvartha.com 31.07.2021) ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യാഗസ്ഥരുടെയും യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുന്നതിന് ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിന് ഓണ്‍ലൈനില്‍ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം നടത്തും.
വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ച കര്‍ഷകര്‍ക്ക് നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം നല്‍കുന്നതിന് നിലവില്‍ അനുവദനീയമായ തുക പുനര്‍നിര്‍ണയിക്കാന്‍ വനം വകുപ്പും കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പും നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വനാതിര്‍ത്തിയില്‍ സോളാര്‍ വൈദ്യുതി വേലികള്‍ നിര്‍മിക്കുന്നതിന് ഉള്‍പെടെ നടപടി ഊര്‍ജിതമാക്കണം. വന്യമൃഗങ്ങളില്‍നിന്ന് സ്വയം രക്ഷക്കായി ഗണ്‍ ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്ക് നിയമാനുസൃതം ലൈസന്‍സ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭിപ്രായം ഉയർന്നു.
കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍മായ എ എസ് റിപോർട് അവതരിപ്പിച്ചു. എം എല്‍ എ മാരായ എ കെ എം അശ്‌റഫ്, എന്‍എ നെല്ലിക്കുന്ന്, അഡ്വ സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ പി വത്സലന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ പ്രതിനിധി സാജിദ് മൗവ്വല്‍, എഡിഎം എ കെ രമേന്ദ്രന്‍, കാസര്‍കോട് വികസന പാകേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, News, District collector, Report, Wild animal, Agriculture, Elephant, Meeting on August 6 to discuss wildlife disturbance.
< !- START disable copy paste -->
മലയോര പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗ ശല്യം ചർച ചെയ്യുന്നതിന് ആഗസ്റ്റ് ആറിന് യോഗം
Meeting on August 6 to discuss wildlife disturbance
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ