മഴപെയ്താൽ വെള്ളം ഒഴുകി പോകുവാൻ ഡ്രൈനേജ് ഇല്ലാത്തതാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണം. ദിവസവും നൂറുകണക്കിന് ആളുകൾ കടന്ന് പോകുന്ന റോഡിൽ രാത്രി കാലങ്ങളിൽ അപകടം പതിവാണ്
ആശുപത്രിയിലേക്ക് പോകാന്‍ ഒരു ഓടോറിക്ഷാ വിളിച്ചാല്‍ പോലും ആരും വരാൻ തയ്യാറാവുന്നില്ല. റോഡിന്റെ ഇരുവശത്തുമുള്ള തെരുവ് വിളക്കുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു.
300 ന് മുകളിൽ കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. തകർന്ന റോഡിലെ കുഴികളിൽ വീണ് ബൈക് യാത്രികർക്ക് അപകടം പറ്റുന്നത് നിത്യ സംഭവമാണ്. പ്രദേശത്തെ ഒൻപത് സ്കൂളുകളിലേക്ക് വാഹനങ്ങൾ പോകുന്ന വഴിയാണിത്. പലയിടത്തും റോഡിൽ ടാറില്ലാതെ അവസ്ഥയാണ്. ഇതിനാൽ സ്‌കൂൾ വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ട്.
വർഷങ്ങളായുള്ള ഈ പ്രശ്നത്തിന് എത്രയും പെട്ടന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Kasaragod, Kerala, News, Ermalam Akkarappalla Road in distress; Locals in protest. < !- START disable copy paste -->