പുത്തിഗെ: (my.kasargodvartha.com 24.07.2021) എം ബി ബി എസ് നേടിയ എസ് എസ് എഫ് യൂനിറ്റ് അംഗം ഡോ. മുശ്താഖ് കന്തലായം, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ യൂനിറ്റ് സെക്രടറി ഉമൈർ ഹസൻ എന്നിവരെ കന്തൽ യൂനിറ്റ് സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
കേരള മുസ്‌ലിം ജമാഅത് ജില്ലാ സെക്രടറി കന്തൽ സൂപ്പി മദനി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രടറി സി എൻ ജഅഫർ സ്വാദിഖ് പുരസ്‌കാരം സമ്മാനിച്ചു. കേരള മുസ്‌ലിം ജമാഅത് യൂനിറ്റ് പ്രസിഡന്റ് കെ എം അലി ഹാജി അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഗഫൂർ അമാനി, മഹ്‌മൂദ് മദനി, അബ്ദുർ റസാഖ് സഅദി, കെ മുഹമ്മദ് കുഞ്ഞി, പി ബി അബ്ദുല്ല, പി വൈ അബ്ദുല്ല കുഞ്ഞി സംസാരിച്ചു.
Keywords: Kasaragod, Kerala, News, Appreciated top winners.
fb: മികവുറ്റ നേട്ടം കരസ്ഥമാക്കിയവർക്ക് അനുമോദനം
You are here
ഉന്നത വിജയികളെ കന്തൽ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു
- Saturday, July 24, 2021
- Posted by Web Desk Sre
- 0 Comments
Web Desk Sre
NEWS PUBLISHER
No comments: