Join Whatsapp Group. Join now!

കാസർകോട്ട് സ്ഥിരം ജില്ലാ ലേബർ ഓഫീസറെ നിയമിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർകേർസ് യൂനിയൻ

Appoint permanent district labor officer in Kasaragod, requests Head load and general workers union#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 24.07.2021) സ്ഥിരം ചുമതയുള്ള ജില്ലാ ലേബർ ഓഫീസറെ കാസർകോട്ട് നിയമിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർകേർസ് യൂനിയൻ (സി ഐ ടി യു) ജില്ലാ കമിറ്റി യോഗം ആവിശ്യപ്പെട്ടു. കണ്ണൂർ ലേബർ ഓഫീസർക്കാണ് നിലവിൽ കാസർകോടിന്റെ ചുമതല. ലേബർ ഓഫീസർ കേരളാ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിന്റെ ചെയർമാൻ പദവി കൂടി വഹിക്കുന്നതിനാൽ നിലവിൽ ജില്ലയിലെ 1500 ഓളം വരുന്ന ചുമട്ട് തൊഴിലാളികളുടെ വേതനവും, ചികിത്സാ ആനുകൂല്യങ്ങളും കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യമാണുള്ളത്.

 
Kasaragod, Kerala, News, Appoint permanent district labor officer in Kasaragod, requests Head load and general workers union.



രണ്ട് ജില്ലകളുടെ ചുമതലയുള്ളതിനാൽ നാമമാത്രമായ ദിവസങ്ങളിൽ മാത്രമാണ് നിലവിലെ ഓഫീസർ ജില്ലാ ആസ്ഥാനത്ത് വരുന്നത്. ഇതുകാരണം നിരവധി പ്രശ്നങ്ങളാണ് നേരിടുന്നതെന്നും യോഗം പ്രസ്താവിച്ചു. പ്രസിഡണ്ട് കെ മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി കെ വി കുഞ്ഞികൃഷ്ണൻ റിപോർട് അവതരിപ്പിച്ചു. ട്രഷറർ എം വി കൃഷ്ണൻ, ഇ കെ ചന്ദ്രൻ, കെ ടി കുഞ്ഞുമുഹമ്മദ് സംസാരിച്ചു.

Keywords: Kasaragod, Kerala, News, Appoint permanent district labor officer in Kasaragod, requests Head load and general workers union.


< !- START disable copy paste -->

Post a Comment