Join Whatsapp Group. Join now!

ചെങ്കല്ലുമായി കോണി കയറുമ്പോൾ തെന്നി വീണു; കല്ല് തലയിൽ പതിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം

Stone fell on the head and a worker died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 27.06.2021) ചെങ്കല്ലുമായി കോണി കയറുമ്പോൾ കല്ല് തലയിൽ വീണ് തൊഴിലാളി മരിച്ചു. ഷിറിയ കുന്നിലിലെ ഐത്തപ്പയുടെ മകന്‍ മാങ്കു (47) വാണ് മരിച്ചത്.
Kasaragod, Kerala, News, Lader, Dead, Stone, House, Construction, Stone fell on the head and a worker died.


ആഴ്ചകൾക്ക് മുമ്പുണ്ടായ കനത്ത കാറ്റിലും മഴയിലും തകര്‍ന്ന ഷിറിയയിലെ ഒരു വീട് പുതുക്കി പണിയുന്നതിനായുള്ള ശ്രമത്തിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

ചുമരില്‍ കോണി വെച്ച് കല്ല് മുകളിലേക്ക് കയറ്റുന്നതിനിടെ കോണി ചെരിയുകയും താഴെ വീണ തൊഴിലാളിയുടെ തലയില്‍ കല്ല് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: യമുന. മക്കള്‍: ചന്ദ്രശേഖര, ചന്ദ്രാവതി, ചാരുലത. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, News, Lader, Dead, Stone, House, Construction, Stone fell on the head and a worker died.

< !- START disable copy paste -->

Post a Comment