കാസർകോട്: (my.kasargodvaretha.com 30.06.2021) ഡയാലിസ് രോഗിയുടെ കുടുംബത്തിന് സഹായവുമായി ആരോഗ്യ പ്രവർത്തകർ. കാസർകോട് നഗരസഭാ പരിധിയിൽ പെട്ട ഒരു കോളനിയിലെ രോഗിക്കാണ് ജനറൽ ആശുപത്രിയിലെ സെകൻഡറി പാലിയേറ്റീവ് അധികൃതർ കിടക്കയും കട്ടിലും തയ്യൽ മെഷീനും സമ്മാനിച്ചത്. സുമനസുകളുടെ സഹകരണത്തോടെയാണ് സഹായം നൽകിയത്.
കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ: വി എം മുനീർ, ജനറൽ ആശുപത്രി സുപ്രണ്ട് ഡോ: രാജറാമിന് കൈമാറി. ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിൻ്റെ സേവന - കാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ചെയർമാൻ പറഞ്ഞു.
പാലിയേറ്റീവ് ചാർജ് ഓഫീസർ ഡോ. ശമീമ, നഗരസഭാ കൗൺസിലർമാരായ വീണാ കുമാരി, അജിത്, സെകൻഡറി പാലിയേറ്റീവ് നഴ്സുമാരായ നിഷിദാ നാരായണൻ, കെ കെ സുസ്മിത, മാഹിൻ കുന്നിൽ, ആശാവർകർ സമിത സംബന്ധിച്ചു.
Keywords: Kasaragod, News, Kerala, Palliative care staff at General Hospital provided a sewing machine, bed and cot for the dialysis patient.
< !- START disable copy paste -->