ഉദുമ: (my.kasargodvartha.com 09.06.2021) ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ഭാഗമായി ക്വാറന്റീനിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണം നൽകി സർഗധാര കലാവേദി മുക്കുന്നോത്ത്. ഉദുമ ഗവ. സ്കൂളിൽ ക്വാറന്റീനിൽ കഴിയുന്ന രോഗികൾക്കാണ് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തത്.
ആറാം വാർഡ് മെമ്പറും, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷരായ സൈനബ അബൂബകർ, സുധാകരൻ, അംഗങ്ങളായ വി കെ അശോകൻ, ചന്ദ്രൻ നാലാംവാതുക്കൽ, എം കരുണാകരൻ, ഉണ്ണിക്യഷ്ണൻ, കിഷൻ കുമാർ, ക്യഷ്ണൻ സി, സുരേഷ്, പുണ്യ ദാസൻ, വിനോദ്, അനിൽ, ക്യഷ്ണ രാഗ്, പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Mukkunnoth Sargadhara Kalavedi provides food to patients in quarantine.