Join Whatsapp Group. Join now!

പൗരപ്രമുഖൻ പാണത്തൂരിലെ എം ബി മൊയ്‌തു ഹാജി നിര്യാതനായി

MB Moidu Haji of Panathur passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാണത്തൂർ: (my.kasargodvartha.com 15.06.2021) പൗരപ്രമുഖനും പാണത്തൂർ ജമാഅത് കമിറ്റി, മേഖല കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ പ്രസിഡന്റുമായ എം ബി മൊയ്‌തു ഹാജി (71) നിര്യാതനായി. അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മരണം സംഭവിച്ചത്.

                                                          
Kasaragod, Kerala, News, Obituary,  MB Moidu Haji of Panathur passed away.


പാണത്തൂരിലെ സാമൂഹ്യ - ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം ജമാഅത് കമിറ്റിയുടെ ഭാരവാഹിത്വം അലങ്കരിക്കുകയും പണ്ഡിതന്മാർ അടക്കമുള്ളവരുമായി മികച്ച ബന്ധം പുലർത്തുകയും ചെയ്‌തിരുന്നു.

ഭാര്യ: കെ എം കുഞ്ഞാസിയ.

മക്കൾ: ലുഖ്മാനുൽ ഹഖീം, മുഹമ്മദ് കുഞ്ഞി, ജമാലുദ്ദീൻ, ഹാജറ, സമീറ, ഖൈറുന്നീസ, നഫീസതുൽ മിസ്‌രിയ്യ, റസിയ.

മരുമക്കൾ: അബൂബകർ മേൽപറമ്പ്, കബീർ മേൽപറമ്പ്, ബശീർ കട്ടക്കാൽ, സിദ്ദീഖ് ചിത്താരി, സലീം കുഞ്ചാബി, സുമയ്യ, ആശിഫ, ശഹന.


ബുധനാഴ്ച രാവിലെ പാണത്തൂർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, News, Obituary,  MB Moidu Haji of Panathur passed away.
< !- START disable copy paste -->

Post a Comment