അൽ ഐൻ: (my.kasargodvartha.com 04.06.2021) അവധിയിൽ പോയി യാത്രാ നിരോധനം കാരണം നാട്ടിൽ കുടുങ്ങി ജോലിയും വരുമാനവും നഷ്ടപ്പെട്ട പ്രവാസികളെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്നു കെ എം സി സി അൽ ഐൻ - കാസർകോട് ജില്ലാ കമിറ്റി യോഗം ആവശ്യപ്പെട്ടു. ഒരു പാട് പേരുടെ ജോലിയും വിസയും ഈ ഒരു പ്രശ്നം കാരണം പ്രതിസന്ധിയിലാണെന്നും യോഗം കൂട്ടിച്ചേർത്തു.
ജൂൺ 18 ന് ജില്ലയിൽ നിന്നുള്ള പരമാവധി പേരെ പങ്കെടുപ്പിച്ച് അൽ ഐനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനും കെ എം സി സി കുടുംബത്തിൽ നിന്ന് വിജയികളാവുന്ന എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെ അനുമോദിക്കാനും യോഗം തീരുമാനിച്ചു. സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞിരുന്ന ലക്ഷ്വദീപ് നിവാസികളുടെ ഇടയിലേക്ക് സംഘപരിവാർ അജൻഡകളുമായി നടത്തുന്ന അധിനിവേശ ശ്രമങ്ങളെ യോഗം അപലപിച്ചു-
പ്രസിഡന്റ് ഖാലിദ് ബി പി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് അശ്‌റഫ് പള്ളിക്കണ്ടം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രടറി ഇഖ്ബാൽ പരപ്പ, ബശീർ ചിത്താരി, അയൂബ് പൂമാടം, മുനീർ മാക്, കരീം മാക്, മുഹമ്മദ് മഖാം സംസാരിച്ചു. ജനറൽ സെക്രടറി നാസർ വലിയപറമ്പ സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
Keywords: Gulf, News, Kasaragod, Committee, President, KMCC Al Ain - Kasargod District Committee urges immediate repatriation of expatriates who lost their jobs and income due to travel ban.