Join Whatsapp Group. Join now!

കേരള പ്രവാസി ലീഗ് 'സപോർട് ലക്ഷദ്വീപ്' ക്യാമ്പയിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശങ്ങളയച്ചു; ഫാസിസ്റ്റ് ഭരണകൂടം ലക്ഷദ്വീപിൽ നടത്തുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് കാപ്പിൽ മുഹമ്മദ് പാശ

Kerala Pravasi League sends e-mails to PM as part of 'Support Lakshadweep' campaign#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 03.05.2021) ഫാസിസ്റ്റ് - വർഗീയ ശക്തികൾ ലക്ഷദ്വീപിൽ നടത്തുന്ന ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന ട്രഷറർ കാപ്പിൽ മുഹമ്മദ് പാശ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ മഹത്തായ പൈതൃകം കാത്തു സൂക്ഷിച്ചു ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷയും ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന ഒരു ജനസമൂഹത്തിന്റെ മൗലികാവകാശങ്ങളും, സ്വാതന്ത്ര്യവും ഹനിക്കുന്ന ജനവിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ അധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala Pravasi League sends e-mails to PM as part of 'Support Lakshadweep' campaign; Kapil Mohammad Pasha urges fascist regime to end terror in Lakshadweep

കേരള പ്രവാസി ലീഗിന്റെ 'സപോർട് ലക്ഷദ്വീപ്' ക്യാമ്പയിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് അയക്കുന്ന 5000 ഇ-മെയിൽ സന്ദേശത്തിന്റെ കാസർകോട് ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് എ പി ഉമർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഖാദർ ഹാജി ചെങ്കള, ട്രഷറർ ടി പി കുഞ്ഞബ്ദുല്ല ഹാജി, വൈസ് പ്രസിഡണ്ട് ദാവൂദ് ചെമ്പരിക്ക പ്രസംഗിച്ചു. ഭാരവാഹികളായ എൻ എ മജീദ്, എം പി ഖാലിദ്, കൊവ്വൽ അബ്ദുർ റഹ്‌മാൻ, ബി യു അബ്ദുല്ല, റസാഖ് തായലക്കണ്ടി, ടി എം ശുഐബ്, ബശീർ പാക്യാര, സലാം ഹാജി കുന്നിൽ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Kerala Pravasi League, Lakshadweep, Kerala Pravasi League sends e-mails to PM as part of 'Support Lakshadweep' campaign; Kapil Mohammad Pasha urges fascist regime to end terror in Lakshadweep.


Post a Comment