വിദ്യാനഗർ: (my.kasargodvartha.com 17.06.2021) കേരള ഗവ. കോൺട്രാക്ടേർസ് ഫെഡറേഷൻ കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽപ് സമരം നടത്തി. നിർമാണമേഖലയെ സംരക്ഷിക്കുക, നിർമാണ സാധന സാമഗ്രികളുടെ പുതുക്കിയ റേറ്റ് പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുക, സാധന സാമഗ്രികളുടെ വില നിയന്ത്രിക്കുക, കുടിശിക ബിൽ എത്രയും വേഗത്തിൽ നൽകാൻ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന തലത്തിൽ നടക്കുന്ന സമരങ്ങളുടെ ഭാഗമായിരുന്നു ജില്ലയിലെ സമരം. ജില്ലാ കമിറ്റി അംഗം മുഹമ്മദ് വടക്കേകര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ടി എ അഹ്‌മദ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പുതിയ പീടിക, സി എച് അബ്ദുർ റഹ്‌മാൻ സംസാരിച്ചു. ആമു സേറ്റർ സ്വാഗതവും ഹമീദ് ടി എ നന്ദിയും പറഞ്ഞു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എക്സിക്യുടീവ് എഞ്ചിനീയർ എന്നിവർക്ക് നിവേദനം നൽകി.
Keywords: Kasaragod, Kerala, News, Kerala Govt. The Contractors Federation protests staged standing agitation demanding protection of the construction sector.