Join Whatsapp Group. Join now!

കൃഷി ചെയ്തെടുത്ത മീൻ വിൽക്കാനാവാതെ പ്രതിസന്ധിയിലായയാൾക്ക് കൈത്താങ്ങായി ഐ എൻ എൽ

INL lends a helping hand to a person in crisis who is unable to sell his farmed fish #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (my.kasargodvarha.com 28.06.2021) ലോക്ഡൗണിനിടെ കൃഷി ചെയ്തെടുത്ത ചെമ്മീൻ വിറ്റഴിക്കാനാവാതെ പ്രതിസന്ധിയിലായയാൾക്ക് കൈത്താങ്ങായി ഐഎൻഎൽ പള്ളിക്കര പഞ്ചായത്ത് കമിറ്റി. പാർടിയുടെ വാട്സ് ആപ് ഗ്രൂപിലൂടെയായിരുന്നു ഓർഡറെടുത്തത്. മൂന്ന് ക്വിന്റലോളം വരുന്ന ചെമ്മീൻ, കിലോയ്ക്ക് 350 രൂപ പ്രകാരം പാർടി പ്രവർത്തകർ തന്നെ വിറ്റഴിച്ചു.

Kasaragod, Kerala, News, Lockdown, Agriculture, Panchayath, Committee, District, INL lends a helping hand to a person in crisis who is unable to sell his farmed fish.



ഐ എൻ എൽ ജില്ലാ കമിറ്റി അംഗം കെ കെ അബ്ബാസ്, കോട്ടപ്പാറ അബ്ബാസിന് വിൽപന നടത്തി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മൗവ്വൽ കുഞ്ഞബ്ദുല്ല, ഐ എൻ എൽ പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം പള്ളിപ്പുഴ, ജനറൽ സെക്രടറി കെ എം മൊയ്തു, ടിഎംഎ ലത്വീഫ്, പി എച് ഹനീഫ്, പി കെ എസ് അബ്ദുർ റഹ്‌മാൻ, ഫൈസൽ ഹദ്ദാദ്, ഹംസ പള്ളിപ്പുഴ, സത്താർ ഹദ്ദാദ്, സമീർ കലന്തൻ, അബ്ദുല്ല ഇല്യാസ് നഗർ, സാജിദ് മൗവ്വൽ, അശ്‌റഫ് കമ്പാർ, ശരീഫ്, അബ്ബാസ് ബംഗ്ലാവിൽ നേതൃത്വം നൽകി.

Keywords: Kasaragod, Kerala, News, Lockdown, Agriculture, Panchayath, Committee, District, INL lends a helping hand to a person in crisis who is unable to sell his farmed fish.

Post a Comment